മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സോണി പ്ലേസ്റ്റേഷന്‍ തിരിച്ചെത്തി
Big Buy
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സോണി പ്ലേസ്റ്റേഷന്‍ തിരിച്ചെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th December 2014, 3:19 pm

microsoft-01മൂന്ന് ദിവസത്തെ തടസങ്ങള്‍ക്ക് ശേഷം സോണി പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്ക് തിരിച്ചെത്തി. ക്രിസ്തുമസ് ദിനത്തിലായിരുന്നു പ്ലേസ്റ്റേഷന്‍ തകരാറിലായിരുന്നത്.

എന്നാല്‍ കൂടതല്‍ ആളുകള്‍ അവരുടെ ഇഷ്ടപ്പെട്ട ഗെയിമുകള്‍കളിക്കാന്‍ പ്ലേസ്റ്റേഷനില്‍ എത്തുമ്പോള്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചു.

ലിസാഡ് സ്‌ക്വാഡ് പോലുള്ള ഹാക്കിങ് ഗ്രൂപ്പുകള്‍ തകര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്  രംഗത്തെത്തിയിട്ടുണ്ട്. പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്കും മറ്റ് ഗെയിമിങ് സര്‍വീസുകളും കൃത്രിമമായി സൃഷ്ടിച്ച വലിയ ആള്‍ക്കൂട്ടം കാരണമാണ് ക്രിസ്തുമസ് ദിനത്തില്‍ തകര്‍ത്തതെന്ന് സോണി വൈസ് പ്രസിഡന്റ് കാതറിന്‍ ജെന്‍സണ്‍ പറഞ്ഞു.

ബ്ലോഗ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് ലൈവ് സര്‍വീസും ക്രിസ്തുമസ് ദിവസം തകര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച തന്നെ എക്‌സ്‌ബോക്‌സ് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും കമ്പനി ചെറിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

ഹാക്കര്‍മാരാണ് പ്രവര്‍ത്തനം നടസ്സപ്പെടാന്‍ കാരണമെന്നാണ് ഇരു കമ്പനികളും ആരോപിച്ചിരുന്നത്. ഒരുപാട് പേര്‍ ഒരുമിച്ച് മൈക്രോസോഫ്റ്റ് എക്‌സ്‌ബോകസ് പ്ലയറും സോണി പ്ലേസ്റ്റേഷനും ഉപയോഗിച്ചതാണ് തകരാറിന് കാരണം എന്നാണ് കമ്പനികള്‍ പറഞ്ഞിരുന്നത്. എക്‌സ് ബോക്‌സിലൂടെയും മറ്റ് ഓണ്‍ലൈന്‍ സര്‍വീസുകളിലൂടെയും വിവാദ ചിത്രം “ദ ഇന്റര്‍വ്യൂ” ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്‌നം വഷളാവാന്‍ കാരണമെന്നാണ് സോണി കരുതുന്നത്.