| Tuesday, 18th December 2018, 11:44 am

പാക്കിസ്ഥാനി ഗായകനായിരുന്നെങ്കില്‍ എനിക്ക് ഇന്ത്യയില്‍ കുറച്ച് വേദിയെങ്കിലും കിട്ടിയേനെ: സോനു നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാനി ഗായകനായിരുന്നെങ്കില്‍ ഇന്ത്യയില്‍ കുറച്ചു വേദികള്‍ കിട്ടുമായിരുന്നുവെന്ന് ഗായകന്‍ സോനു നിഗം. ആജ് തക് വേദിയിലായിരുന്നു പാക്കിസ്ഥാനി ഗായകര്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യതയെ പരോക്ഷമായി വിമര്‍ശിച്ച് സോനു നിഗം രംഗത്തെത്തിയത്.

“”ചില സമയങ്ങളില്‍ എനിക്ക് തോന്നും ഞാന്‍ ഒരു പാക്കിസ്ഥാനി ഗായകന്‍ ആയാല്‍ മതിയായിരുന്നുവെന്ന്. വേറൊന്നും ഇല്ലെങ്കിലും ഇന്ത്യയില്‍ നിന്നും കുറച്ചു അവസരങ്ങള്‍ അധികം ലഭിക്കുമായിരുന്നു””- എന്നായിരുന്നു സോനു നിഗത്തിന്റെ പ്രസ്താവന.

“”ഇന്നത്തെ കാലത്ത് ഗായകര്‍ ഷോകള്‍ അവതരിപ്പിക്കാന്‍ മ്യൂസിക് കമ്പനികള്‍ക്ക് പണം നല്‍കണം. അതിന് നമ്മള്‍ തയ്യാറായില്ലെങ്കില്‍ മറ്റു ഗായകരെ കൊണ്ട് അവര്‍ പാടിക്കും. അവരെ ഹൈലൈറ്റ് ചെയ്ത് പരിപാടി നടത്തും. അവരെ ഉപയോഗിച്ച് മ്യൂസിക് കമ്പനികള്‍ പണമുണ്ടാക്കും. ഇത് ഇന്ത്യയിലെ ഗായകരുടെ മാത്രം വിധിയാണ്- സോനു നിഗം പറയുന്നു.


ട്രാന്‍സ്‌ജെന്‌ററുകള്‍ ശബരിമലയിലെത്തി ദര്‍ശനം നടത്തി


ഇതേ കാര്യം അവര്‍ പാക്കിസ്ഥാനി ഗായകരുടെ അടുത്ത് അവര്‍ ചെയ്യില്ല. പിന്നെ എന്തുകൊണ്ടാണ് ഇന്ത്യന്‍ ഗായകരുടെ അടുത്ത് മാത്രം ഇങ്ങനെ കാണിക്കുന്നത്. പാക് ഗായകനായ ആതിഫ് അസ്‌ലം എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇന്ത്യയില്‍ വന്ന് എത്ര ഷോ അവതരിപ്പിച്ചാലും അദ്ദേഹം കയ്യില്‍ നിന്ന് പണം ചിലവാക്കേണ്ടതില്ല. അദ്ദേഹത്തിന്റെ അടുത്തുനിന്നും ആരും പണം വാങ്ങിക്കുകയുമില്ല. റഹാത് ഫേത് അലി ഖാനില്‍ നിന്നും ആരും പണം കൈപ്പറ്റുന്നുമില്ല. എന്നാല്‍ ഇന്ത്യന്‍ ഗായകരുടെ അടുത്തുള്ള സമീപനം ഇതല്ല.

ഇത്തരമൊരു കാര്യം കൊണ്ടാണ് റീമിക്‌സുകള്‍ ഇന്ന് അധികമായി വന്നത്. നേരത്തെ സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനുമായിരുന്നു ഒരു പാട്ട് ഉണ്ടാക്കുക. ഇന്ന് മ്യൂസിക് കമ്പനികള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞു-സോനു നിഗം പറഞ്ഞു.

We use cookies to give you the best possible experience. Learn more