മുംബൈ: സീ ഫുഡ് അലര്‍ജിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു ഗായകന്‍ സോനു നിഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയത്. സോനു നിഗത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി ആരാധകരും എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. ആശുപത്രിയില്‍ കഴിയുമ്പോഴുള്ള തന്റെ ചില ഫോട്ടോകളും സോനു പങ്കുവെച്ചിരുന്നു. ഇതിനൊപ്പം അലര്‍ജിയുണ്ടാക്കുന്ന ഒരു ഭക്ഷണവും ആളുകള്‍ ഒരിക്കലും കഴിക്കരുതെന്ന നിര്‍ദേശവും സോനു ആരാധകര്‍ക്ക് നല്‍കി.
ലൈംഗിക പീഡനം; പോപ്പുലര്‍ ഫ്രണ്ട് അനുകൂല സംഘടനയില്‍ നിന്ന് മതപ്രഭാഷകനെ പുറത്താക്കി
ഇന്‍സ്റ്റഗ്രാമിലാണ് സോനു ചിത്രം ഷെയര്‍ ചെയ്തത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരിക്കുന്ന ചിത്രമായിരുന്നു ഒന്ന്. ഒരു ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണ് വീര്‍ത്ത് അടഞ്ഞ നിലയിലായിരുന്നു.
“” നിങ്ങളുടെ ഉത്കണ്ഠയ്ക്കും സ്‌നേഹത്തിനും നന്ദി. ഞാന്‍ ഒറീസയില്‍ തിരിച്ചെത്തിയ വിവരം നിങ്ങളെ അറിയിക്കുന്നു. രണ്ട് ദിവസം മുന്‍പ് എന്തവസ്ഥയിലായിരുന്നു ഞാനെന്ന് ആലോചിക്കാന്‍ പോലും പറ്റുന്നില്ല”” എന്നായിരുന്നു സോനു കുറിച്ചത്.
“” എല്ലാവര്‍ക്കുമായുള്ള പാഠം. അലര്‍ജിക്ക് സാധ്യതയുള്ള ഒരു അവസരവും ഉണ്ടാക്കരുത്. എന്റെ കാര്യത്തില്‍ സീ ഫുഡായിരുന്നു പ്രശ്‌നമായത്. നാനാവതി ആശുപത്രി അടുത്തല്ലായിരുന്നെങ്കില്‍ ശ്വാസതടസം കൂടുതലാവുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്‌തേനെ””- സോനു നിഗം കുറിച്ചു