| Wednesday, 24th May 2017, 3:38 pm

അഭിജിത്തിന് ഐക്യദാര്‍ഢ്യം; ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്ന് സോനു നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗായകന്‍ സോനു നിഗം ട്വിറ്റര്‍ ഉപേക്ഷിച്ചു. ഗായകന്‍ അഭിജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നിഗം ട്വിറ്റര്‍ ഉപേക്ഷിക്കുന്നതായി പറഞ്ഞത്.

നേരത്തെ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷെഹ് ല റാഷിദിനെ കുറിച്ച് മോശം പരാരമര്‍ശം നടത്തിയതിന്റെ പേരില്‍ അഭിജിത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു.


Dont Miss ‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍.ഡി.എഫ് തന്നെ അധികാരത്തിലെത്തും’; ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേയില്‍ പിണറായി സര്‍ക്കാറിന് പാസ് മാര്‍ക്ക് മാത്രം 


ഒരു ഭാഗത്ത് മാത്രം നീതി നടപ്പാക്കുന്നതിനെതിരെയാണ് തന്റെ പ്രതിഷേധമെന്നും വിവേകവും ദേശസ്‌നേഹവും മനുഷ്യത്വവുമുള്ള ആരും ചെയ്യുന്നതേ താനും ചെയ്തുള്ളൂവെന്നും സോനു പറയുന്നു.

ട്വിറ്ററിനെതിരായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഇതൊരു ചുവടുമാത്രം മാത്രമാണ്. മാത്രമല്ല തിയേറ്ററിലെ തിയേറ്ററിലിരുന്ന് അശ്ലീലം കാണുന്നത് പോലെ ട്വിറ്റര്‍ ഒരു മികച്ച പ്ലാറ്റ്‌ഫോം കൂടിയാണെന്നും സോനു പറയുന്നു.

അഭിജിത്തിന്റെ ഭാഷ മോശമാണെന്ന് ഒരാള്‍ക്ക് പറയാം എന്നാല്‍ ബി.ജെ.പിയില്‍ സെക്‌സ് റാക്കറ്റുണ്ടെന്ന ഷെഹ്‌ല റാഷിദിന്റെ ആരോപണത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ല. ഇവിടെ എങ്ങനെയാണ് നീതി നടപ്പിലാകുന്നത്.

എല്ലാം ഒരുഭാഗത്ത് മാത്രമാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ട്വിറ്ററില്‍ വന്ന് എല്ലാവരും ഇങ്ങനെ ദേഷ്യപ്പെടുന്നത്. എന്തുകൊണ്ടാണ് ഇവിടെ മനോഹരമായ ഒരു ചര്‍ച്ചയും നടക്കാത്തതെന്നും സോനു ചോദിക്കുന്നു.

ഇവിടെ അഭിജിത്തിന്റെ അക്കൗണ്ട് മരവിക്കുമ്പോള്‍ മറുവശത്തുള്ള ആളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും സോനു നിഗം ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more