| Wednesday, 19th April 2017, 2:46 pm

'മൗലവീ.. പത്തുലക്ഷം എണ്ണിവെച്ചോ, ഞാനിതാ മൊട്ടയടിക്കുന്നു'; തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്തുലക്ഷം പ്രഖ്യാപിച്ച് ഫത്‌വ ഇറക്കിയവരോട് സോനു നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പള്ളികളിലെ ബാങ്കുവിളിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത മൗലവിക്ക് മറുപടിയുമായി ബാളിവുഡ് ഗായകന്‍ സോനു നിഗം. താന്‍ തന്നെ തല മൊട്ടയടിക്കുകയാണെന്നും പണം തയ്യാറാക്കിവെച്ചോളു എന്നുമാണ് സോനു നിഗം പറഞ്ഞിരിക്കുന്നത്.


Also read തേജ് ബഹദൂര്‍ യാദവിനെതിരെ പ്രതികാര നടപടി; സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു 


മുസ്‌ലിം പള്ളികളിലെ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിലായിരുന്നു സോനുവിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനവുമായ് പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗണ്‍സിലെ മുതിര്‍ന്ന അംഗം രംഗത്തെത്തിയത്.

സോനുവിന്റെ തല മൊട്ടയടിച്ച് ചെരുപ്പ് മാല കഴുത്തില്‍ തൂക്കി രാജ്യം മുഴുവന്‍ ചുറ്റിയടിപ്പിക്കുന്നവര്‍ക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു മൗലവി വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു മറുപടിയുമായി ട്വിറ്ററിലെത്തിയ സോനു
താന്‍ തന്നെ തന്റെ തല മൊട്ടയടിക്കാമെന്നും പണം തയ്യാറാക്കിവെക്കാനും ആവശ്യപ്പെടുകയായിരുന്നു.

ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മുസ്‌ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരെയായ സോനു നിഗത്തിന്റെ അഭിപ്രായമായിരുന്നു വിവാദത്തില്‍ അകപ്പെട്ടത്.
“”എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും”” എന്നായിരുന്നു സോനുവിെന്റ ആദ്യ ട്വീറ്റ്.


Dont miss മുത്തലാഖ് ഇരകളേക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ മറ്റു സമുദായത്തിലുണ്ട്; മോദി അവരെ കുറിച്ച് കൂടി പറയണം; കണക്കുകള്‍ ഇങ്ങനെ 


ട്വീറ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വിവാദമുയര്‍ന്നപ്പോഴായിരുന്നു തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്ത് മൗലവി രംഗത്തെത്തിയത്. സോനുവിന്റെ മറുപടി ട്വീറ്റ് ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more