ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം, കളിയാക്കിയവരുടെ മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിച്ചു; സന്തോഷം പങ്കുവെച്ച് നികേഷും സോനുവും
കൊച്ചി: തങ്ങളെ കളിയാക്കിയവരുടെ മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിച്ചുവെന്ന് മൂന്നാം വിവാഹ വാര്‍ഷികത്തില്‍ ദമ്പതികളായ സോനുവും നികേഷും.
നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ ഒരാളായി ഇനിയും ഇവിടെ തന്നെ ജീവക്കുമെന്ന് വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച കുറിപ്പില്‍ നികേഷ് ഫേസ്ബുക്കില്‍ എഴുതി.
‘വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 3 വര്‍ഷം തികഞ്ഞിരിക്കുന്നു. ഞങ്ങളെ കളിയാക്കിയവരുടെ മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞങ്ങള്‍ ജീവിച്ചു, ഇനിയും ജീവിക്കും ഇവിടെ തന്നെ, നിങ്ങള്‍ക്കിടയില്‍, നിങ്ങളില്‍ ഒരാളായി. ഈ ലോകം ഞങ്ങളുടേത് കൂടിയാണ് എന്നുറക്കെ പറഞ്ഞുകൊണ്ട്,’നികേഷ് പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ സ്വവര്‍ഗ ദമ്പതികളാണ് നികേഷും സോനുവും. 2018ലാണ് ഇവര്‍ വിവാഹിതരായത്. സുപ്രീം കോടതി സെക്ഷന്‍ 377-ല്‍ ഭേദഗതി വരുത്തി സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന വിധി പുറപ്പെടുവിച്ചതിന് ശേഷം 2019 ജൂണ്‍ 30നായിരുന്നു നികേഷും സോനുവും തങ്ങളുടെ വിവാഹം വെളിപ്പെടുത്തിയത്.
2018 ജൂലൈ വരെ ഇന്ത്യന്‍ നിയമത്തിന്റെ കണ്ണിലും സ്വവര്‍ഗ ലൈംഗികത പ്രകൃതി വിരുദ്ധവും അസ്വാഭാവികവുമായിരുന്നു.