മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കടുത്ത പരാജയത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് വെച്ച് പുതിയ സാധ്യതകളില്‍ ഒന്നായിരുന്നു യുവാക്കളെ സ്ഥാനാര്‍ത്ഥികളാക്കി കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുക എന്നത്. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തിലൊരു നീക്കം കോണ്‍ഗ്രസിനകത്ത് നടക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് നിര്‍ദേശിക്കപ്പെടുന്നവരില്‍ ഭുരിഭാഗവും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ മക്കള്‍ തന്നെയാണ്.
മുംബൈയില്‍ മുന്‍ മന്ത്രിമാരായ കൃപശങ്കര്‍ സിംഗിന്റേയും ബാബാ സിദ്ധിഖിന്റേയും മക്കള്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുകയാണ്. ബാബാ സിദ്ധിഖ് കിഴക്കന്‍ ബാന്ദ്ര, വെര്‍സോമ മണ്ഡലങ്ങളുമാണ് കണ്ണ് വെച്ചിരിക്കുന്നത്. ഒരെണ്ണം തനിക്കും രണ്ടാമത്തേതില്‍ മകനും മത്സരിക്കാനാണ് തീരുമാനം. തന്റെ സിറ്റിംഗ് സീറ്റായിരുന്ന കിഴക്കന്‍ ബാന്ദ്രയില്‍ നിന്നും മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബാബ വ്യക്തമാക്കിയിരുന്നു. ബാബക്ക് ബി.ജെ.പിയുടെ ആഷിഷ് ഷെലാറില്‍ നിന്നും കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലമായിരുന്നു ഇത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൃപശങ്കര്‍ സിംഗിന്റെ മകന്‍ നരേന്ദ്രമോഹന്‍ പിതാവിന്റെ മണ്ഡലമായ കാലിനയിലാണ് മത്സരിക്കാനൊരുങ്ങുന്നത്.
മുന്‍ മന്ത്രിയും ചാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമായ സയ്യിദ് അഹമ്മദിന്റെ മകന്‍ സീഷാന്‍ മുംബാദേലി മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുകയാണ്.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ജഗനാഥ് ഷെട്ടിയുടെ മകന്‍ അമിത് ഷെട്ടി പിതാവിന്റെ സിയോണ്‍-കോളിവാഡ മണ്ഡലത്തിലും മത്സരിക്കുന്നുണ്ട.
സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന യൂണിറ്റ് മേധാവി മണിക റാവു താക്രെയുടെ മകന്‍ രാഹുല്‍, ദിഗ്രാസ് നിയോജകമണ്ഡലത്തിലേക്കും പാര്‍ട്ടിയുടെ മറ്റൊരു വിദര്‍ഭ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിലാസ് മുത്തംവാറിന്റെ മകന്‍ വിശാല്‍ നാഗ്പൂര്‍ സൗത്ത് നിയോജകമണ്ഡലത്തിലും മത്സരിച്ചേക്കാം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മറാത്ത്വാഡയില്‍ അന്തരിച്ച മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ ഇളയ മകന്‍ ധീരജ് ലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിനായി അപേക്ഷ നല്‍കി. അദ്ദേഹത്തിന്റെ സഹോദരന്‍ അമിത് ലാത്തൂറും മത്സരിക്കാനൊരുങ്ങുന്നുണ്ട്.
പാര്‍ട്ടി നിയമസഭാംഗങ്ങളായ അമിത് ദേശ്മുഖ്, പ്രീതി ഷിന്‍ഡെ, സതേജ് പാട്ടീല്‍, വിശ്വജിത് കടം എന്നിവര്‍ തങ്ങളുടെ പിതാക്കന്മാരുടെ സ്വാധീനത്തില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതത് മണ്ഡലങ്ങളില്‍ മത്സരിച്ചുവരികയാണ്.