| Friday, 22nd May 2020, 8:51 am

'ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നു': ജമാല്‍ ഖഷോഗ്ജിയുടെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഖ്ജിയെ കൊന്നവരോട് ‘ക്ഷമിക്കുന്നു’ എന്ന് കൊല്ലപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ മകന്‍.

അദ്ദേഹത്തെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നുവെന്നാണ്  മകനായ സലാ ഖഷോഗ്ജി പറഞ്ഞു.

‘റമദാന്റെ അനുഗ്രഹീതമായ മാസത്തിലെ അനുഗ്രഹീതമായ രാത്രിയില്‍ ഞങ്ങള്‍ ദൈവത്തിന്റെ വചനങ്ങളോര്‍ക്കുന്നു;’ക്ഷമിക്കുന്നവനും ഐക്യപ്പെടുന്നവനുമുള്ള പ്രതിഫലം ദൈവത്തില്‍ നിന്നും ലഭിക്കും,’ സലാ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന സലായുടെ പ്രഖ്യാപനത്തിന്റെ നിയമപരമായ സങ്കീര്‍ണതകളെക്കുറിച്ച് വ്യക്തമല്ല.

അതേസമയം നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമാണെന്ന് സലാ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ സലാ ഉള്‍പ്പെടെയുള്ള ഖഷോഗ്ജിയുടെ മക്കള്‍ക്ക് കോടിക്കണക്കന് പൈസ ലഭിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സലാ ഈ റിപ്പോര്‍ട്ട് നിരസിക്കുകയായിരുന്നു.

2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു.

സൗദിയെ വിമര്‍ശിച്ചു കൊണ്ടെഴുതിയതാണ് ഖഷോഗ്ജിയുടെ വധത്തിന് കാരണമെന്ന് സി.ഐ.എ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more