ന്യൂദല്‍ഹി: മഹാത്മഗാന്ധിയുടെ കാല്‍പാട് പിന്തുടരാന്‍ അര്‍.എസ്.എസിന് അര്‍ഹത ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഗാന്ധിജിയുടെ മൂല്യങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കോട്ടം സംഭവിച്ചെന്നും സോണിയ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പദയാത്രക്ക് ശേഷം രാജ്ഘട്ടില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗാന്ധിയുടെ തത്വങ്ങളാണ് ഇന്ത്യയുടെ അടിസ്ഥാനമെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
ഗാന്ധിയെ ഉദ്ധരിക്കുന്നത് എളുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്ന് ഇന്ത്യയെ വഴിതെറ്റിക്കുകയും ചെയ്യുന്നവര്‍ വിജയിക്കില്ലെന്നും സോണിയ പറഞ്ഞു.
ആര്‍.എസ്.എസിനെ ഇന്ത്യയുടെ പ്രതീകമാക്കാനും മഹാത്മാഗാന്ധിയെ മാറ്റിനിര്‍ത്താനും ശ്രമിക്കുന്ന ചിലര്‍ക്ക് ഒരിക്കലും ഗാന്ധി മനസ്സിലാകില്ലെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് മാത്രമാണ് ഗാന്ധിയുടെ പാത പിന്തുടര്‍ന്നതെന്നും അത് തുടരുമെന്നും അവര്‍ പറഞ്ഞു.
ഏതു മോദിജി വിചാരിച്ചാലും ഗാന്ധിജിയെ നിങ്ങള്‍ക്ക് ‘റീപ്ലേസ്’ ചെയ്യാനാവില്ല!
ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമര്‍ശം.
വിശുദ്ധപശുവിന്റെ ആദ്യ രാഷ്ട്രീയ കൊലപാതകം
രാജ്യത്തെ മഹാത്മാഗാന്ധിയില്‍നിന്നും പുറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.’എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവെപ്പും. എന്നാല്‍ രാജ്യത്തെ ഇന്ന് ഗാന്ധിയില്‍ നിന്നും പുറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു.’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
DoolNews Video