ഹരിയാനക്കും മഹാരാഷ്ട്രക്കും ശേഷം കര്‍ണാകയിലും ചേരിപ്പോര്?; സോണിയ ഭക്തരും ടീം രാഹുലും ഏറ്റുമുട്ടുമോ?; കര്‍ണാടക കോണ്‍ഗ്രസിലും വിമത ശബ്ദം
Congress
ഹരിയാനക്കും മഹാരാഷ്ട്രക്കും ശേഷം കര്‍ണാകയിലും ചേരിപ്പോര്?; സോണിയ ഭക്തരും ടീം രാഹുലും ഏറ്റുമുട്ടുമോ?; കര്‍ണാടക കോണ്‍ഗ്രസിലും വിമത ശബ്ദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2019, 6:35 pm

ഉള്‍പ്പാര്‍ട്ടി പോര് മുറുകി കര്‍ണാടക കോണ്‍ഗ്രസ്. ഹരിയാനക്കും മഹാരാഷ്ട്രയ്ക്കും ത്രിപുരയ്ക്കും ജാര്‍ഖണ്ഡ്, എന്നിവക്കുപിന്നാലെ കര്‍ണാക കോണ്‍ഗ്രസിലും വിമത ശബ്ദങ്ങളുയരുകയാണ്. ജെ.ഡി.എസിനോട് ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് പ്രതിപക്ഷമായതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടക കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന നേതാക്കളെ ചുമതലകൡനിന്നും നേതൃത്വത്തില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളായ ബി.കെ ഹരിപ്രസാദിന്റെയും കെ.എച്ച് മുനിയപ്പയുടെയും നേതൃത്വത്തില്‍ കെ.പി.സി.സി ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യംവച്ചാണ് കര്‍ണാടകയില്‍ വിമത ശബ്ദങ്ങളുയരുന്നത്. കെ.പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു കഴിവുകെട്ടവനാണെന്ന ആരോപണവും പ്രതിഷേധക്കാരുടെ ഇടയില്‍നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി യോഗത്തിലും സ്വരച്ചേര്‍ച്ചകളുയര്‍ന്നിരുന്നു.

സഖ്യസര്‍ക്കാര്‍ പിളര്‍ന്നതിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിടേണ്ടിവന്നതിനും പിന്നാലെയാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ ഭിന്നാഭിപ്രായങ്ങളുയര്‍ന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ വിരോധപക്ഷക്കാരായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരെയും മുന്നോട്ടുപോവാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പല ആളുകളോടും സിദ്ധരാമയ്യ പല രീതിയിലാണ് പെരുമാറുന്നതെന്നും ആരോപണമുയരുന്നുണ്ട്. മുന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ ബി.കെ ഹരിപ്രസാദും സിദ്ധരാമയ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സിദ്ധരാമയ്യയെ മാറ്റി മറ്റാരെയെങ്കിലും ചുമതലയേല്‍പിക്കണമെന്നാണ് ഹരിപ്രസാദിന്റെ ആവശ്യം. എന്നാല്‍ ഹരിപ്രസാദിന് സിദ്ധരാമയ്യയോട് നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും നിലവിലെ സാഹചര്യത്തെ ഇദ്ദേഹം ചൂഷണം ചെയ്യുകയാണെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍നിന്നും ഉയരുന്ന മറു ആരോപണം.

വിമര്‍ശനങ്ങളോട് സിദ്ധരാമയ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വത്തില്‍നിന്നും ഒഴിയാന്‍ അദ്ദേഹം തയ്യാറല്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് എന്ന സീറ്റ് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകായണ് സിദ്ധരാമയ്യയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറിയുടെ യഥാര്‍ത്ഥ കാരണം സോണിയ ഗാന്ധിയുടെ അനുയായികളും രാഹുല്‍ഗാന്ധിയുടെ അനുയായികളും തമ്മിലുള്ള വഴക്കാണെന്നാണ് രാഷ്ട്രീയ നിരീക്ഷികര്‍ വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ പെട്ടന്നുള്ള രാജിയും തല്‍സ്ഥാനത്തേക്കുണ്ടായ സോണിയയുടെ വരവുമാണ് രാഹുല്‍ അനുയായികളെ ചൊടിപ്പിച്ചത്. സോണിയ അടുപ്പക്കാരെ അംഗീകരിക്കാനും ഇവര്‍ തയ്യാറല്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ