| Wednesday, 6th May 2020, 1:22 pm

മെയ് പതിനേഴിന് ശേഷം എന്താണ് പദ്ധതി?; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും സോണിയയും മൻ‍മോഹനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയ കേന്ദ്ര സർക്കാരിനു മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് എന്തെങ്കിലും ധാരണയുണ്ടോ എന്നാരാഞ്ഞ് കോൺ​ഗ്രസ് നേതാക്കളായ സോണിയ​ ​ഗാന്ധിയും മൻമോഹൻ സിങും. കോൺ​ഗ്രസ് മുഖ്യമന്ത്രിക്കാർക്ക് വേണ്ടി നടത്തിയ സമ്മേളനത്തിലാണ് സോണിയയും മൻമോഹനും കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധി, പി ചിദംബരം തുടങ്ങിയവരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് മോദി സർക്കാരിന് വ്യക്തതയില്ലെന്നും സർക്കാരിന്റെ മുന്നിൽ യാതൊരു പദ്ധതികളുമില്ലെന്നും സോണിയ ​യോ​ഗത്തിൽ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അടുത്ത ഘട്ടത്തിൽ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്ന നിർദേശമാണ് മൻമോഹൻ സിങ് മുന്നോട്ട് വെച്ചത്. സാമ്പത്തികാശ്വാസ പാക്കേജുകൾ മുന്നോട്ട് വെക്കേണ്ടത് അനിവാര്യമാണെന്ന് യോ​ഗത്തിൽ പി.ചിദംബരവും രാഹുൽ ​ഗാന്ധിയും അഭിപ്രായപ്പെട്ടു.

ചെറുകിട വ്യവസായ സംരംഭങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള മാർ​ഗങ്ങൾ ആലോചിക്കണമെന്നാണ് ചത്തിസ്​ഗഡ് മുഖ്യമന്ത്രി മുന്നോട്ട് വച്ച ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടും സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും ആശ്വാസ പാക്കേജുകൾ ലഭിക്കാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more