| Thursday, 17th December 2020, 8:18 pm

തുടര്‍ തോല്‍വികള്‍ കണ്ണുതുറപ്പിച്ചോ?; വിമതരടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് സോണിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറിലേയും രാജസ്ഥാനിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ വിമത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഡിസംബര്‍ 19 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളില്‍ ചിലരുമായാണ് ചര്‍ച്ച നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹിയിലെ സോണിയയുടെ വസതിയായ ജനപഥിലാണ് കൂടിക്കാഴ്ച നിശ്ചയിക്കുന്നത്. സോണിയയുടെ വലംകൈയായ അഹമ്മദ് പട്ടേലിന്റെ അഭാവത്തിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞയാഴ്ചയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, സോണിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. വിമത നേതാക്കളും നേതൃത്വവും തമ്മില്‍ മധ്യസ്ഥനായത് കമല്‍നാഥാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതേസമയം വിമതനേതാക്കളെ കാണാനല്ല സോണിയ യോഗം വിളിച്ചതെന്നും കൊവിഡ് കാലത്ത് വിര്‍ച്വലി മാത്രമായി യോഗം വിളിച്ചതിനാല്‍ നേതാക്കളുമായി നേരിട്ട് സംസാരിക്കാനാണ് സോണിയയുടെ നീക്കമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് 23 നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ശശി തരൂര്‍, എം. വീരപ്പ മൊയ്ലി, മനീഷ് തിവാരി, മിലിന്ദ് ദേവ്‌റ, രേണുക ചൗധരി, ജിതിന്‍ പ്രസാദ, മുകുള്‍ വാസ്‌നിക്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ തുടങ്ങിയ പ്രമുഖ നേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sonia Gandhi to meet party leaders, including those who wrote letter of dissent, Saturday

We use cookies to give you the best possible experience. Learn more