[]ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും കരുത്താരായ സ്ത്രീകളില്‍ കോണ്‍ഗ്രസ് അധ്യക്ഷ ##സോണിയ ഗാന്ധി മൂന്നാം സ്ഥാനത്ത്. ##ഫോര്‍ബസ് മാഗസിന്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് സോണിയ മൂന്നാം സ്ഥാനത്തെത്തിയത്.
ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലെന മെര്‍ക്കല്‍, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസുഫ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. മൊത്തം പട്ടികയില്‍ സോണിയയ്ക്ക് 21 ാം സ്ഥാനമാണുള്ളത്.
കരുത്തരായ നൂറ് വനിതകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനവും സോണിയ കരസ്ഥമാക്കി.
ലോകത്തിലെ ഏറ്റവും കരുത്തരായ വ്യക്തികളുടെ പട്ടികയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനാണ് ഒന്നാമതായുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി 28ാം സ്ഥാനത്തും വ്യവസായി മുകേഷ് അംബാനി 38 ാം സ്ഥാനത്തും ഇടംനേടി. സിറിയന്‍ വിഷയത്തില്‍ പുട്ടിന്‍ എടുത്ത നിലപാടാണ് അദ്ദേഹത്തെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്.
പോപ് ഫ്രാന്‍സിസാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. ആഞ്ചെല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ആദ്യ പത്തില്‍ സ്ഥാനം പിടിച്ച ഏക വനിതയാണ് ആഞ്ചെല മെര്‍ക്കല്‍.