| Thursday, 13th February 2020, 11:51 am

സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമോ ഇല്ലയോ?; കോണ്‍ഗ്രസ് നേതൃത്വം ഏപ്രിലില്‍ തീരുമാനിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഏപ്രിലില്‍ തീരുമാനമെടുക്കും. ഏപ്രില്‍ രണ്ടാം വാരത്തില്‍ നടക്കുന്ന പ്ലീനറി സെഷനിലാണ് തീരുമാനമെടുക്കുക.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം വ്യക്തമാക്കിയിട്ടില്ല. പക്ഷെ സോണിയാ ഗാന്ധിയുടെ അനാരോഗ്യ അവസ്ഥയെ പരിഗണിച്ചാണ് അദ്ധ്യക്ഷ സ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്ന കാര്യത്തിലേക്ക് നേതൃത്വം എത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം മുഴുവന്‍ സമയ ദേശീയ അദ്ധ്യക്ഷനുണ്ടാവണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ പ്ലീനറി സെഷനില്‍ കാര്യമായ ചര്‍ച്ച തന്നെ അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച് നടക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

19 വര്‍ഷമാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായത്. കോണ്‍ഗ്രസിന്റെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരാണ് കൂടുതല്‍ സമയവും അദ്ധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം സീതാറാം കേസരി അദ്ധ്യക്ഷ സ്ഥാനത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന സമയത്ത് സംഘടനയുടെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി ആദ്യമായി അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.

We use cookies to give you the best possible experience. Learn more