മുംബൈ: 2004 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സോണിയ ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയാകേണ്ടിയിരുന്നതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലായിരുന്നെങ്കില്‍ മന്‍മോഹന്‍ സിംഗിന് പകരം സോണിയ ശരദ് പവാറിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമായിരുന്നുവെന്നും അത്താവലെ അഭിപ്രായപ്പെട്ടു.
” യു.പി.എ അധികാരത്തില്‍ വരുമ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകേണ്ടതായിരുന്നു.
കമലാ ഹാരിസിന് യു.എസ് വൈസ് പ്രസിഡന്റാകാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ല? (അവര്‍) ഒരു ഇന്ത്യന്‍ പൗരയാണ്, മുന്‍ പ്രധാനമന്ത്രി രാജീവിന്റെ ഗാന്ധിയുടെ ഭാര്യാണ്,” രാംദാസ് അത്താവലെ പറഞ്ഞു.
സോണിയാ ഗാന്ധി വിദേശിയാണ് എന്നുപറയുന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.