ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനോടനുബന്ധിച്ച് പാര്‍ലമെന്ററി സമിതി പുനസംഘടിപ്പിച്ച് കോണ്‍ഗ്രസ്. അനുഭവസമ്പത്തുള്ള നേതാക്കളെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പോരാടാന്‍ തന്നെയാണ് സോണിയയുടെ നീക്കം.
പി. ചിദംബരം, മനീഷ് തിവാരി, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പാര്‍ലമെന്റി സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
മനീഷ് തിവാരിയേയും ശശി തരൂരിനേയും സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി പാര്‍ലമെന്ററി സമിതിയിലെ ചര്‍ച്ചകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും സോണിയ അറിയിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ (പ്രതിപക്ഷ നേതാവ്), ആനന്ദ് ശര്‍മ (ഉപനേതാവ്), ജയറാം രമേശ് (ചീഫ് വിപ്പ്) എന്നിവരടങ്ങിയ രാജ്യസഭാ സമിതിയില്‍ പുതിയതായി ചിദംബരം, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരും ഉള്‍പ്പെടും.
ലോക്സഭയില്‍ അധിറിനെ കൂടാതെ, ഗൗരവ് ഗൊഗോയ് (ഡെപ്യൂട്ടി ലീഡര്‍), സുരേഷ് കുറുപ്പ് (ചീഫ് വിപ്പ്), മനീഷ് തിവാരി, ശശി തരൂര്‍, രവ്നീത് സിങ് ബിട്ടു (വിപ്പ്), മാണിക്കം ടാഗോര്‍ (വിപ്പ്) എന്നിവര്‍ അംഗങ്ങളാണ്.
സഭയില്‍ കേന്ദ്രത്തിനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണങ്ങള്‍ക്ക് ഈ സമിതിയാകും ചുക്കാന്‍ പിടിക്കുക. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പും ഇടവേളകളിലും സമിതി യോഗം ചേരും. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sonia Gandhi Sets House in Order Ahead of Monsoon Session