കോണ്‍ഗ്രസ് ആര്‍.എസ്.എസിന് പഠിക്കുന്നില്ല; നിര്‍ദേശത്തെ തള്ളി സോണിയാ ഗാന്ധി
Congress Politics
കോണ്‍ഗ്രസ് ആര്‍.എസ്.എസിന് പഠിക്കുന്നില്ല; നിര്‍ദേശത്തെ തള്ളി സോണിയാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2019, 4:45 pm

രാജ്യത്തെമ്പാടും പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ ആര്‍.എസ്.എസ് ശൈലിയില്‍ പ്രേരകുമാരെ നിയമിക്കാനുള്ള നിര്‍ദേശത്തെ തള്ളി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ നിര്‍ദേശത്തെ യോഗത്തില്‍ സോണിയാ എതിര്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രേരകുമാരെ നിയമിക്കണം എന്ന ആശയം പാര്‍ട്ടി പരിശീലന വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള എ.ഐ.സി.സി സെക്രട്ടറി സച്ചിന്‍ റാവുവാണ് നിര്‍ദേശിച്ചത്. പ്രേരക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ യോഗത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് ആണ് വിമര്‍ശനം തുടങ്ങിവെച്ചത്. പിന്നീട് മറ്റ് നേതാക്കള്‍ വിമര്‍ശനം ഏറ്റെടുക്കുകയായിരുന്നു.

യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി ഇടപെടുകയും പ്രചാരക് എന്ന പദം ഉപയോഗിക്കേണ്ടതില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ തന്നെ ഉപയോഗിക്കുന്ന ട്രെയിനര്‍-കോര്‍ഡിനേറ്റര്‍ എന്ന പദം തുടര്‍ന്നും ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം ട്രെയിനര്‍-കോര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുന്നതിനും വേഗം കൂട്ടുന്നതിനും യോഗം തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ മാസത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.