ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന്റെയും കൊവിഡിന്റെയും പശ്ചാത്തലത്തില്‍ തന്റെ ജന്മദിന പാര്‍ട്ടി മാറ്റിവെക്കുന്നുവെന്ന്പ്രഖ്യാപിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് ചോദ്യങ്ങളുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.
രാജത്വമുണ്ടെന്ന് കരുതുന്ന നെഹ്‌റു കുടുംബം, അവരുടെ ജന്മദിന പാര്‍ട്ടികളിലൊന്ന് റദ്ദാക്കുന്നുവെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ കഷ്ടപ്പെടുന്ന അവരുടെ പ്രജകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന ധാരണ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണോ കരുതുന്നത് എന്നാണ് രാമചന്ദ്ര ഗുഹ ചോദിച്ചിരിക്കുന്നത്.
ഈ പ്രഖ്യാപനത്തിലെ പൊങ്ങച്ചവും ഊറ്റംകൊള്ളലും അമ്പരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയുടെ 74ാം ജന്മദിനമാണ് ഇന്ന്. കര്‍ഷക സമരവും കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്ത് ഇത്തവണ സോണിയാ ഗാന്ധി ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന സോണിയയുടെ തീരുമാനം ശശി തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കുവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക