ഗുലാം നബി ആസാദ്, കെ.സി വേണുഗോപാല്‍, ആനന്ദ് ശര്‍മ്മ, അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ്; രാജ്യസഭയിലെ പാര്‍ട്ടി നേതൃത്വത്തെ തെരഞ്ഞെടുത്ത് സോണിയ
national news
ഗുലാം നബി ആസാദ്, കെ.സി വേണുഗോപാല്‍, ആനന്ദ് ശര്‍മ്മ, അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ്; രാജ്യസഭയിലെ പാര്‍ട്ടി നേതൃത്വത്തെ തെരഞ്ഞെടുത്ത് സോണിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th August 2020, 11:23 pm

ന്യൂദല്‍ഹി: രാജ്യസഭയിലും ലോക് സഭയിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും ഏകോപിപ്പിക്കാനും തയ്യാറെടുത്ത് കോണ്‍ഗ്രസ്.

ഗുലാം നബി ആസാദ്, കെ.സി വേണുഗോപാല്‍, ആനന്ദ് ശര്‍മ്മ, അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ് എന്നീ നേതാക്കളെയാണ് രാജ്യസഭയിലെ പാര്‍ട്ടി നേതാക്കളായി സോണിയ ഗാന്ധി തെരഞ്ഞെടുത്തിരിക്കുന്നത്.

ലോക് സഭാ ഉപ നേതാവായി ഗൗരവ് ഗൊഗോയിയെയാണ് നിയമിച്ചിരിക്കുന്നത്. ലുധിയാന എം.പി രവ്‌നീത് സിംഗാണ് വിപ്പ്. ലോക് സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരിയും ചീഫ് വിപ്പ് കെ സുരേഷും നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനു മുന്‍പാണ് നിയമനങ്ങള്‍. ലോക് സഭയില്‍ നേതാക്കളുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പിന്റെ ഉത്തരവാദിത്തം പഞ്ചാബില്‍ നിന്ന് മൂന്ന് തവണ എം.പിയായ ബിട്ടുവിനെ ചുമതലപ്പെടുത്തി.

മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനാണ് സൗരവ് ഗൊഗോയ്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് കഴിഞ്ഞ ലോക് സഭയില്‍ ഉപനേതാവ് അമരീന്ദര്‍ സിങ്ങായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Sonia Gandhi names leaders in Parliament; Ghulam Nabi Azad retains spot