ന്യൂദല്‍ഹി: കേരളത്തിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യു.ഡി.എഫിന് വോട്ട് ചെയ്യുന്നത് വഴി കേരളത്തെ വീണ്ടെടുക്കുകയാണ് ചെയ്യുന്നതെന്നും സോണിയ പ്രസ്താവനയില്‍ പറഞ്ഞു.
അധികാരത്തില്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസിനെ കേരളത്തില്‍ ജയിപ്പിക്കുന്നത് വഴി ദേശീയതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ തെരഞ്ഞെടുപ്പില്‍ സോണിയ എവിടേയും പ്രചരണത്തിന് പോയിരുന്നില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ പ്രചരണത്തിനെത്തിയിരുന്നു.
അതേസമയം സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പരമാവധി വോട്ടര്‍മാരെ പോളിങ്ങ് ബൂത്തുകളിലെത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ അപാകതയുണ്ടായാല്‍ നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sonia Gandhi Kerala Election 2021 UDF