| Monday, 12th August 2019, 8:14 pm

സോണിയാ ഗാന്ധി അദ്ധ്യക്ഷയായി തുടരുക ആറ് മാസത്തോളം; പുതിയ അദ്ധ്യക്ഷന്‍ അതിന് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് ഇടക്കാല ദേശീയ അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടരുക ആറ് മാസത്തോളം. 12 മണിക്കൂറോളം നീണ്ട് നിന്ന യോഗ നടപടികള്‍ക്ക് ശേഷമാണ് സോണിയാ ഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞല്ലാതെ മറ്റൊരു അദ്ധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ നവംബറിലാണ് നടക്കുക.

ഫെബ്രുവരിയില്‍ ഡല്‍ഹി തെരഞ്ഞെടുപ്പും നടക്കും. ഈ തെരഞ്ഞെടുപ്പ് പ്രകിയകളിലേക്ക് കടക്കേണ്ട കോണ്‍ഗ്രസിനെ നയിക്കാന്‍ ഇപ്പോള്‍ സോണിയാ ഗാന്ധിയാണ് നല്ലതെന്നായിരുന്നു പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.

മുകുള്‍ വാസ്‌നികിന്റെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പേരുകളായിരുന്നു പ്രവര്‍ത്തക സമിതിയുടെ മുമ്പെ സജീവമായി ഉണ്ടായിരുന്നത്. എന്നാല്‍ യോഗം സോണിയാ ഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more