കൊവിഡിലും സമകാലിക രാഷ്ട്രീയാന്തരീക്ഷത്തിലും ഇനിയെന്ത്?; എം.പിമാരുടെ യോഗം വിളിച്ച് സോണിയ ഗാന്ധി
national news
കൊവിഡിലും സമകാലിക രാഷ്ട്രീയാന്തരീക്ഷത്തിലും ഇനിയെന്ത്?; എം.പിമാരുടെ യോഗം വിളിച്ച് സോണിയ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th July 2020, 3:10 pm

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ലോക്‌സഭാ എം.പിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ രാഷ്ട്രീയ അന്തരീക്ഷവും യോഗത്തില്‍ ചര്‍ച്ചയാവും.

കൊവിഡ് മഹാമാരി, ഇന്ത്യ-ചൈന വിഷയം കൈകാര്യം ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അടുത്ത പാര്‍ലമെന്റ് സെഷനില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അടുത്തകാലത്തായി ബി.ജെ.പി സര്‍ക്കാര്‍ കൊവിഡ് അടക്കം വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് നിശിത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പാര്‍ട്ടി വിമര്‍ശിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിലും കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ