ഞാന്‍ ഹിന്ദുവാണ്, ഹിന്ദുമതത്തിന്റെ പേറ്റന്റ് ബി.ജെ.പിയ്ക്കല്ല; രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചത് ചോദ്യം ചെയ്ത ടി.എന്‍ പ്രതാപന് കമല്‍നാഥിന്റെ മറുപടി
national news
ഞാന്‍ ഹിന്ദുവാണ്, ഹിന്ദുമതത്തിന്റെ പേറ്റന്റ് ബി.ജെ.പിയ്ക്കല്ല; രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചത് ചോദ്യം ചെയ്ത ടി.എന്‍ പ്രതാപന് കമല്‍നാഥിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th August 2020, 7:57 pm

ഭോപ്പാല്‍: രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച തനിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് പരാതി നല്‍കിയ ടി.എന്‍ പ്രതാപന്‍ എം.പിയ്ക്ക് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മറുപടി. താന്‍ ഹിന്ദുവാണെന്നും അതേസമയം മറ്റ് മതങ്ങളെ ബഹുമാനിക്കുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.

നേരത്തെ ടി.എന്‍ പ്രതാപന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് രംഗത്തെത്തിയതിനെതിരെ സോണിയയ്ക്ക് കത്തയച്ചിരുന്നു. കമല്‍നാഥും ദിഗ് വിജയ് സിംഗും നടത്തിയ പ്രസ്താവനകള്‍ താല്‍ക്കാലിക ലാഭത്തിനായി ശിരസ് കുനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു പ്രതാപന്റെ പരാമര്‍ശം.

അതേസമയം താന്‍ പാര്‍ട്ടിനയത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് കമല്‍നാഥ് പറഞ്ഞു. നെഹ്‌റുവും രാജീവ് ഗാന്ധിയും സ്വീകരിച്ച നയങ്ങള്‍ പിന്തുടരുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പി ഹിന്ദുമതത്തിന്റെ പേറ്റന്റ് എടുത്തിട്ടുണ്ടോ? മതത്തിന്റേയും ശ്രീരാമന്റേയും ഏജന്‍സിയാണോ അവര്‍’, കമല്‍നാഥ് ചോദിച്ചു.

തന്റെ പ്രസ്താവനകളില്‍ കൂടുതല്‍ ഒന്നും വായിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും കമല്‍നാഥ് പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ