ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എം.പിമാരുടെ യോഗത്തിലായിരുന്നു സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്. നേരത്തേയും സോണിയ തന്നെയായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശത്തെ മറ്റ് അംഗങ്ങള്‍ പിന്തുണച്ചു.
ഇനി ലോക്‌സഭാ കക്ഷി നേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനേയും സോണിയയാണ് തെരഞ്ഞെടുക്കുക.
യു.പിയിലെ റായ്ബറേലിയില്‍ നിന്ന് 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ ജയിച്ചത്.
രാജ്യസഭാ എം.പിമാരും ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്‍മാറാനുള്ള രാഹുലിന്റെ നീക്കത്തിലും ഇന്ന് തീരുമാനമുണ്ടാകും.
രാഹുല്‍ ഗാന്ധിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളോട് ലോക്‌സഭാ നേതൃപദവി ഏറ്റെടുക്കാമെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.
WATCH THIS VIDEO: