| Sunday, 16th December 2018, 6:25 pm

പ്രതിപക്ഷത്തിന്റെ കരുത്ത് കാട്ടി നേതാക്കളുടെ വലിയ നിര; കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഓഗസ്റ്റില്‍ അന്തരിച്ച ഡി.എം.കെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സോണിയാ ഗാന്ധി. ഹിന്ദി ഹൃദയ ഭാഗത്തെ വിജയത്തിന് ശേഷം പ്രതിപക്ഷത്തിന് കരുത്ത് കാണിച്ച് ചെന്നൈയ്യില്‍ നടന്ന ചടങ്ങില്‍ സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പമാണെത്തിയത്.

സോണിയാ ഗാന്ധി വിശിഷ്ടാതിഥിയായ ചടങ്ങില്‍ പ്രതിപക്ഷത്തെ ഏകീകരിക്കാന്‍ നേതൃത്വം നല്‍കിയ ആന്ദ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പടെ നിരവധിനേതാക്കള്‍ പങ്കെടുത്തു.

Also Read:  ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വീണ്ടും വി.എസിന്റെ കത്ത്; ശശിയെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചവര്‍ക്കും വേദി പങ്കിട്ടവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യം

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് അരങ്ങേറ്റം നടത്തിയ നടന്‍ രജനീകാന്ത് സദസ്സിലനിടയിലാണ് ഇരുന്നത്.

സോണിയാ ഗാന്ധിയുടെ ജന്മദിനത്തില്‍ സ്റ്റാലിന്‍ നേരിട്ടെത്തിയാണ്  സോണിയാ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. 2004 മുതല്‍ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ബന്ധം സജീവമാണ്.

നേരത്തെ ഡി.എം.കെ യുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും നിലവിലുള്ള ബന്ധം സുദൃഢമാക്കാനും ആഗ്രഹമുണ്ടെന്ന് എം.കെസ്റ്റാലിന്‍ സോണിയ ഗാന്ധിക്ക് പൂക്കള്‍ നല്‍കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more