| Monday, 8th June 2020, 12:18 pm

'വാക്കുകളേക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രവൃത്തികള്‍'; തൊഴിലുറപ്പ് പദ്ധതിയെ പ്രകീര്‍ത്തിക്കുന്ന മോദിക്ക് മറുപടിയുമായി സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലോക്ഡൗണ്‍ സമയത്ത് പുതിയ പ്രഖ്യാപനമായി അവതരിപ്പിച്ചതിനെയും സോണിയ വിമര്‍ശിച്ചു. പദ്ധതിയെ തള്ളിയ സര്‍ക്കാര്‍ ആറ് വര്‍ഷം ഭരിച്ചപ്പോഴും അതിന്റെ ഫലങ്ങള്‍ പ്രകടമായിരുന്നു. അതുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയെ ഒരു കോണ്‍ഗ്രസ്-ബി.ജെ.പി പ്രശ്‌നമായി കാണരുതെന്നും സോണിയ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൊഴിലുറപ്പ് പദ്ധതി യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച സമയത്ത് വലിയ വിമര്‍ശനവുമായി രംഗത്തെത്തിയവരാണ് മോദിയും അണികളുമെന്നും സോണിയ പറഞ്ഞു.

കൊവിഡിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സമ്പദ്വ്യവസ്ഥ സ്തംഭനാവസ്ഥയിലായി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാത്തവരായിത്തീര്‍ന്നപ്പോഴാണ് പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതിയിലൂന്നിയ പ്രഖ്യാപനങ്ങള്‍ നടത്തുകയായിരുന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.

വാക്കുകളേക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രവൃത്തികളെന്നും സോണിയ ലേഖനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമെന്ന് തൊഴിലുറപ്പ് പദ്ധതിയെ പരിഹസിടച്ചത് മോദിക്ക് ഓര്‍മ്മയില്ലേ എന്നും സോണിയ ഗാന്ധി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more