ന്യൂദല്‍ഹി: പൗരത്വ ഭേഗദതി നിയമം ഇന്ത്യക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് സോണിയ ഗാന്ധി.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തിലാണ് സോണിയ പൗരത്വ നിയമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
”സി.എ.എ വിവേചനപരവും ഭിന്നിപ്പിക്കുന്നതുമായ നിയമമാണ്. അതിന്റെ പൈശാചികമായ ഉദ്ദേശ്യം ദേശസ്‌നേഹികള്‍ക്കും മതേതരത്വത്തില്‍ വിശ്വസിക്കുന്നതുമായ എല്ലാ ഇന്ത്യക്കാര്‍ക്കും വളരെ വ്യക്തമായിട്ടറിയാം. ഇത് ഇന്ത്യക്കാരെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പാക്കാന്‍ വേണ്ടിമാത്രമാണ്.”, അവര്‍ പറഞ്ഞു.
നിയമത്തിനെതിരെ പ്രതിഷേധംനടത്തുന്ന ആയിരക്കണക്കണക്കിന് യുവതീ യുവാക്കള്‍ക്കും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഈ നിയമത്തിന്റെ ഗുരുതരമായ ദോഷത്തെക്കുറിച്ച് അറിയാമെന്നും അവര്‍ പറഞ്ഞു.
” ചില സംസ്ഥാനങ്ങളിലെ അവസ്ഥ ഭയപ്പെടുത്തന്നതാണ്, പലസംസ്ഥാനങ്ങളുംപൊലീസിന്റെ കീഴിലാണ്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശും ദല്‍ഹിയും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജാമിഅ മിലിയയിലും ജെ.എന്‍.യുവിലും അലഹബാദ് സര്‍വ്വകലാശാലയിലും ദല്‍ഹി സര്‍വ്വകലാശാലയിലും ഗുജറാത്ത് സര്‍വ്വകലാശാലയിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരിലും പൊലീസ് സ്വീകരിച്ച നടപടികള്‍ ഭയപ്പെടുത്തുന്നതാണ്.”, അവര്‍ പറഞ്ഞു.
” സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങള്‍ അന്വേഷിക്കാനും നീതി ഉറപ്പാക്കാനും ഉന്നതാധികാര കമ്മീഷന്‍ ആവശ്യമാണ്.”, സോണിയ ഗാന്ധി പറഞ്ഞു.