| Sunday, 6th October 2019, 8:56 am

സാമ്പത്തിക പ്രതിസന്ധി കാലത്ത് പ്രതിച്ഛായ വര്‍ധിച്ചു; മന്‍മോഹന്‍ സിംഗിനെ മഹാരാഷ്ട്രയില്‍ താരപ്രചാരകനാക്കാന്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനുള്ള താരപ്രചാരകരെ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്. ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരടക്കം നാല്‍പത് താരപ്രചാരകരെയാണ് തീരുമാനിച്ചത്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന ഈ കാലത്ത് മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായ വര്‍ധിച്ചു എന്ന് വിലയിരുത്തലിലാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ട്വിറ്ററില്‍ മന്‍മോഹന്‍ സിംഗിനെ വിലയിരുത്തുന്നതില്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയിരുന്നു. ഇതു കൂടി കോണ്‍ഗ്രസ് കണക്കിലെടുത്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രചരണത്തിനെത്തും. സോണിയാ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തില്‍ അത്ര സജീവമായിരുന്നില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 സീറ്റാണ് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റാണ് ലഭിച്ചത്. ഒരു കാലത്ത് കോട്ടയായിരുന്ന മഹാരാഷ്ട്രയില്‍ തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ്.

Latest Stories

We use cookies to give you the best possible experience. Learn more