ന്യൂദല്‍ഹി: ജനങ്ങളില്‍ ഭയവും ആശങ്കയും സംഭ്രമവും ഉണ്ടാക്കി ഭരിക്കുന്ന സര്‍ക്കാറാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
ഇത്തരത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്ത് കഴിയുമ്പോള്‍ ഇനങ്ങള്‍ വളരേയധികം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കണമെന്നും അവര്‍ പറഞ്ഞു.
അരാജകത്വവും ക്രൂരതയും മോശമായ പെരുമാറ്റവും രാജ്യത്ത് എല്ലായിടത്തും നിലനില്‍ക്കുന്നു. സമൂഹത്തില്‍ വിവേചനത്തിന്റെ അന്തരീക്ഷമാണ് ഉള്ളതെന്നും നിരപരാധികളായ ആളുകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഇനിയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ സഹിക്കാന്‍ വയ്യെന്നും അവര്‍ വ്യക്തമാക്കി.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പരാമര്‍ശം.
രാജ്യത്തെ സാധാരണക്കാരുടെ വികസനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ചില ശക്തികള്‍ അവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിനായി പാര്‍ട്ടിക്കെതിരെ നിലകൊള്ളുന്ന അവസ്ഥയാണ് ഉള്ളതെന്ന് അവര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Higjlights: Anarchy, atrocity and mistreatment prevail everywhere. An environment of discrimination has been created in the society where atrocities are being inflicted on innocent people says Sonia Gandhi