ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
കലാപങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും കലാപം ആസൂത്രിതമാണെന്നും സോണിയ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അമിത് ഷാ ആഭ്യന്തരമന്ത്രി പദവി ഒഴിയണമെന്നും വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാഷ്ട്രപതിയെകാണുമെന്നും സോണിയ പറഞ്ഞു. ‘അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര ദില്ലി സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.
ദല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്.അടിയന്തര ഇടപെടല്‍ വേണം’, സോണിയ വ്യക്തമാക്കി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വ്യാഴാഴ്ച രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്തുമെന്നും രാഷ്ട്രപതിക്ക് നിവേദനം നല്‍കുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.