| Friday, 27th October 2017, 8:28 pm

അസുഖത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രാത്രി മൊത്തം നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍. വയറിന് സുഖമില്ലാതയതിനെ തുടര്‍ന്നാണ് സോണിയയെ ശ്രീ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

“സോണിയ ഗാന്ധിയെ വൈകിട്ട് അഞ്ച് മണിയോടു കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിന് സുഖമില്ലാതയതിനാലാണ് അവരെ ആശുപത്രിയിലെത്തിച്ചത്.” ഗംഗ റാം ആശുപത്രിയിലെ ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ പറഞ്ഞു.

സോണിയയെ ഇന്ന് രാത്രി മൊത്തം നിരീക്ഷണത്തിലായിരിക്കുമെന്നും റാണ അറിയിച്ചു. ഇത് മൂന്നാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മെയ് മാസം ഫുഡ് പോയിസണ്‍ ബാധിച്ചതിനെ തുടര്‍ന്ന് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജനുവരിയില്‍ പനിയും നെഞ്ചു വേദനയും മൂലവും സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


Also Read: ‘ഡിങ്കന്റെ സഹോദരിയാണ്, പേര് ഡിങ്കത്തി’; രഞ്ജിനി ഹരിദാസിന്റെ പുത്തന്‍ ഗെറ്റപ്പിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


ആസ്മ രോഗിയായ സോണിയയെ ഡോ.അരൂപ് ബസു ചികിത്സിച്ചു വരികയാണ്. ഗംഗ റാം ആശുപത്രിയിലെ ഡോക്ടറാണ് അരൂപ്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ യോഗ്യനാണെന്നും മാറ്റത്തിനുള്ള സമയമായെന്നും നേരത്തെ സോണിയ വ്യക്തമാക്കിയിരുന്നു. ആരോഗ്യ സംബന്ധമായ കാരണങ്ങളും സോണിയയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more