ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ നാളെ തന്നെ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും വിശ്വാസ വോട്ടെടുപ്പില്‍ വികാസ് അഘാഡി സഖ്യം വിജയിച്ചിരിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ഭരണഘടനഘടനയുടെ വിജയമാണ് സത്യത്തിന്റെ വിജയമാണ്-എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം.
കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നെന്നും നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക്കും പ്രതികരിച്ചു.
‘ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. സുപ്രീം കോടതി ഉത്തരവ് ഒരു നാഴികക്കല്ലാണ്. നാളെ വൈകുന്നേരം 5 മണിക്ക് മുമ്പ് എല്ലാം വ്യക്തമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ബി.ജെ.പിയുടെ കളി അവസാനിച്ചിരിക്കുന്നു- നവാബ് മാലിക്ക് പറഞ്ഞു.
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പരസ്യബാലറ്റിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഭരണഘടന മുറുകെ പിടിക്കാനായി നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
എന്നാല്‍ പ്രോ ടേം സ്പീക്കറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ടില്ല. എം.എല്‍.എമാര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് വിശ്വാസ വോട്ടെടുപ്പ് നാളെത്തേക്ക് മാറ്റിയത്. നാളെ രാവിലെ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കും.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം വേണമെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ