| Monday, 4th November 2019, 10:18 pm

പാര്‍ട്ടി വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സോണിയയുടെ ഇടപെടല്‍; കോണ്‍ഗ്രസ് യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടി യോഗങ്ങളിലെ നിര്‍ണ്ണായക വിവരങ്ങളും തീരുമാനങ്ങളും ചോരുന്നത് തടയാനാണ് ഈ നീക്കം. അതോടൊപ്പം മൊബൈല്‍ ഫോണ്‍ ഗൗരവമേറിയ പാര്‍ട്ടി ചര്‍ച്ചകളില്‍ നിന്ന് നേതാക്കളുടെ ശ്രദ്ധ തിരിക്കുന്നതാണെന്നും സോണിയ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴത്തെ യോഗത്തില്‍ മാത്രമല്ല, വരാനിരിക്കുന്ന എല്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളിലും മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണമാണെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ട്ടി യോഗം നടക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോണിയാഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാന അധ്യക്ഷന്മാരുടേയും യോഗം വിളി്ച്ചിരുന്നു.

പാര്‍ട്ടിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ചില നിര്‍ണ്ണായക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.
പരമ്പരാഗത രീതിയില്‍ നിന്നും മാറണമെന്നും നിലവിലെ അവസ്ഥയില്‍ നിന്നും മെച്ചപ്പെടാന്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കണമെന്നുമാണ് പ്രിയങ്കയുടെ നിര്‍ദേശം.

We use cookies to give you the best possible experience. Learn more