| Monday, 30th April 2012, 8:12 pm

സോണി സോറി: പ്രധാനമന്ത്രിക്ക് തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛത്തീസ്ഗഡിലെ രയിപൂര്‍ ജയിലില്‍ കഴിയുന്ന ആദിവാസിയായ അധ്യാപക സോണി സോറിയെ അടിയന്തരമായി വൈദ്യ പരിശോദനക്ക് വിധേയമാക്കണമെന്ന് രാജ്യത്തിലെ 250ഓളം വരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും  ആവശ്യപെട്ടു.

പ്രധാന മന്ത്രിക്കും മറ്റു അധികൃതര്‍ക്കും അയച്ച തുറന്ന കത്തിലാണ് ജയിലില്‍ കഴിയുന്ന 35കാരിയായ സോണി സോറിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപെട്ടത്. ജയിലില്‍ അവര്‍ക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങള്‍ കൊണ്ട് അവരുടെ ആരോഗ്യ നില ദിവസേന വഷളായി കൊണ്ടിരിക്കുകയാണ്. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്, ഹാര്ഷ് മന്ദിര്‍, അരുണ റോയ്, മീന കന്ധസാമി, നോം ചോംസ്‌കി  തുടങ്ങിയ 250ഓളം പ്രമുഖരാണ് കത്തില്‍ ഒപ്പ് വെച്ചത്.

2011 ഒക്ടോബര്‍ 4നാണ് “മാവോയിസ്റ്റ് ബന്ധം” ആരോപിച്ച് സോണിയെ അറസ്റ്റ് ചെയ്തത്.  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, സോണിയുടെ യോനിയില്‍ നിന്നും 2.5×1.5×1.0 സെന്റിമീറ്റര്‍ വലുപ്പത്തിലും, 2.0×1.5×1.5 സെന്റിമീറ്റര്‍ വലുപ്പത്തിലും രണ്ടു കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ലൈംഗികമായ പീഡനങ്ങളുള്‍പ്പടെ ക്രൂരമായ പീഡനങ്ങള്‍ക്ക് തന്നെ പോലീസ് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് അവര്‍ ജയിലില്‍ നിന്ന് എഴുതിയ കത്ത് വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും കാര്യമായ വൈദ്യ പരിശോദനക്ക്  സോണിയെ വിധേയമാക്കിയിട്ടില്ല.

തുറന്ന കത്ത്…

ബഹുമാനം നിറഞ്ഞ
ശ്രീ മന്മോഹന്‍ സിംഗ്, ഇന്ത്യന്‍ പ്രധാനമന്ത്രി,
പി. ചിദംബരം, ആഭ്യന്തര മന്ത്രി,
ശ്രീ ശേഖര്‍ ദത്ത് , ഛത്തീസ്ഗഢ് ഗവര്‍ണര്‍,
ശ്രീ രാമന്‍ സിംഗ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി,

“മാവോയിസ്റ്റ് ബന്ധം”  ആരോപിച്ചു റായിപൂര്‍ ജയിലില്‍ കഴിയുന്ന സോണി സോറിയിലേക്ക് ഞങ്ങള്‍  താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റായിപൂര്‍ ജയലില്‍ കഴിയുന്ന അവരുടെ ശാരീരിക നില നിരന്തരം മോശമായി കൊണ്ടിരിക്കുന്നു. ഏറെ ക്ഷീണിതരായ അവര്‍ക്ക് നടക്കാനും ഇരിക്കാനും വരെ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നു. മുത്രം ഒഴിക്കുമ്പോള്‍ പോലും രക്തം . സോണിയുടെ യോനിയിലേക്ക് വലിയ കല്ലുകള്‍ കയറ്റിയതായി  എന്‍ ആര്‍ എസ് മെഡിക്കല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടും കാര്യമായ ചികില്‍സയോ വൈദ്യ പരിശോധനയോ നല്‍കാന്‍ സര്‍ക്കാര്‍ ഇത് വരെ തയാറായിട്ടില്ല.

കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ദാന്ധെവാഡയില്‍ അധ്യാപികയായ സോണി സോറിയെ “മാവോയിസ്റ്റ് ബന്ധം”ആരോപിച്ചു അറസ്റ്റ് ചെയുന്നത്. അറസ്റ്റു ചെയ്യപ്പെട്ട  അവരെ ജയിലില്‍ ശാരീരികമായും ലൈംഗികപരമായും ക്രൂര പീഡനങ്ങള്‍ക്കാണ് വിധേയമാക്കിയത്. അറസ്റ്റ് ചെയ്യപ്പെട്ടു ആറു മാസം കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ തയ്യാറായിട്ടില്ല.  സുപ്രീം കോടതയിലെ അവരുടെ കേസ് നിരന്തരം മാറ്റി വെക്കുകയാണ് ഉണ്ടായത്.

ഈ കാലയളവില്‍ സിവില്‍ സമൂഹവുമായുള്ള  സോണിയുടെ  എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് അധികാരികള്‍ നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ സോണിയെ കാണാന്‍ റായിപൂര്‍ ജയിലില്‍ എത്തിയ, രാജ്യത്തിലെ വിവിധ വനിതാ സംഘടന പ്രധിനിധികളെ തിരിച്ചയക്കുകയായിരുന്നു.

സോണി സോറി അനുഭവിക്കുന്ന പീഡനങ്ങളും , നിലവില്‍ ഛത്തീസ്ഗഡില്‍ നിലനില്‍ക്കുന്ന അടിച്ചമര്‍ത്തല്‍ പ്രക്രിയകളും, രാജ്യത്തിലേയും ഛത്തീസ്ഗഡിലേയും വിവിധ ജയിലുകളില്‍ കഴിയുന്ന വനിതകളെ കുറിച്ച് ഞങ്ങളെ ഉല്‍ക്കണ്ഠകുലരാക്കുന്നു.
ആയതിനാല്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സോണിയുടെ ശാരീരിക നിലയുടെ നിജസ്ഥിതി അറിയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഞങ്ങള്‍ താങ്ങളോട് ആവശ്യപെടുന്നു. ദിവസേന വഷളായി കൊണ്ടിരിക്കുന്ന സോണിയുടെ ആരോഗ്യ നില ഞങ്ങളെ വല്ലാതെ ആശങ്കാകുലരാക്കുന്നു. ആയതിനാല്‍ അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരമായി അവരെ വൈദ്യ പരിശോധനക്ക് ഹാജരാക്കണമെന്നും ഞങ്ങള്‍ വിനീതമായി താങ്ങളോട് ആവശ്യപെടുകയാണ്…

എന്ന്

ഹാര്‍ഷ മന്ദര്‍
അരുന്ധതി റോയ്
മീന കന്ദസ്വാമി, കവിയത്രി, എഴുത്തുകാരി,
പ്രൊഫ. നോം ചോംസ്‌കി
പ്രശാന്ത് ഭുഷന്‍
ആനന്ദ് പട്‌വര്‍ദ്ധന്‍
അരുണ റോയ്
നിഖില്‍ ദേയ്
ശങ്കര്‍ സിങ്ങ്,
ഡോ. ദീപന്കുമാര്‍ ബസു
ഡോ. പ്രിഥ്വി ആര്‍ ശര്‍മ, എം.ഡി
ജീന്‍ ഡ്രീസ്
ഉമ ചക്രവര്‍ത്തി
ഗിത ഹരിഹരന്‍
മോഹന്‍ റാവു
ഗീത നമ്പീശന്‍
ഡോ അഭ സുര്‍
ഹിരണ്‍ ഗാന്ധി
ഡോ സരൂപ് ദുര്‍വ്
അലിഷ സേട്ട്
ഡോ സുര്‍വിത്ത് രാജ്
മനാസി പിംഗിള്‍
അഡ്മിറല്‍ ല്‍ രാംദാസ്
ലളിത രാംദാസ്
പ്രൊ. കെ. എന്‍. പണിക്കര്‍
ഡോ. ജോനാതന്‍ ഇ ഫൈന്‍
സോന്തോഷ് രോഹിത്
ഡോ. കെ.എസ. ശ്രിപാദ രാജു
ശ്രീകുമാര്‍ പോടാര്‍
മയൂരിക പോടാര്‍
സൌന്ദര്യ അയ്യര്‍, പി.എച്ച്.ഡി വിദ്യാര്‍ഥി , എന്‍.ഐ.എ.എസ് ബാംഗ്ലൂര്‍
പ്രൊ. വേദ വധുക്ക്
കാര്‍ത്തിക് ശേകര്‍, പി.എച്ച്.ഡി വിദ്യാര്‍ഥി , , എം. ഐ. ടി
പ്രിയങ്ക ശ്രിവാസ്തവ
ശ്രിഹരി മുരളി ,

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more