| Tuesday, 18th February 2014, 12:14 am

സോണി സോറിയെ ആം ആദ്മി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി സോണി സോറിയെ മത്സരിപ്പിക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

മാവോവാദി ബന്ധം ആരോപച്ച് ഭരണകൂടത്തിന്റെ ഇരയായിത്തീര്‍ന്ന ആദിവാസി അധ്യാപിക സോണി സോറിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണ്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ സോണി സോറി ഇതുവരെയും പാര്‍ട്ടിയുടെ ഭാഗമായിട്ടില്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

ആദിവാസി മേഖലയായ ബസ്തറില്‍ ബി.ജെ.പിയുടെ ദിനേശ് കശ്യപിനെതിരായി സോണി സോറി മത്സരിയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാല്‍ സോണി സോറിയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ആം ആദ്മിയുടെ ഇപ്പോഴത്തെ നിലപാട്.

മാവോവാദി ബന്ധം ആരോപിച്ച് 2011-ല്‍ ന്യൂദല്‍ഹിയില്‍ വെച്ചാണ് ഛത്തീസ്ഗഡ് പോലീസ് സോണി സോറിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇടക്കാല ജാമ്യത്തിലിറങ്ങിയ ഇവര്‍ക്ക് സ്വദേശമായ ഛത്തീസ്ഗഡിലേക്കുള്ള പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് സോണി സോറിക്ക് സ്വദേശത്തേക്കുള്ള പ്രവേശനാനുമതി ലഭിച്ചത്.

We use cookies to give you the best possible experience. Learn more