ആരെയും ജയിലിലടയ്ക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായുള്ള ഒന്നാന്തരം ന്യായവാദവും ഫാഷനും “മാവോയിസ്റ്റ് ബന്ധം” എന്നതാണല്ലോ. അല്ലെങ്കില്‍ “തീവ്രവാദി ബന്ധം”. പലപ്പോഴും ഇത് പരസ്പരം മാറിമാറി ഇന്ത്യയില്‍ പരീക്ഷിക്കപ്പെട്ടുവരുന്നു. []മലയാളത്തില്‍ “പട്ടിയെ പേപ്പട്ടിയാക്കുക” എന്നൊരു പ്രയോഗമുണ്ട്. ഏതാണ്ടതു- പോലെയുള്ളൊരു പ്രയോഗമാണിത്. എന്നു മുതലാണോ ഭരണകൂടം രൂപപ്പെട്ടത് അന്നുമുതലുള്ള ഒരു രാഷ്ടീയ വീഞ്ഞിന്റെ പുതിയ ബ്രാന്റാണ് “മാവോയിസ്റ്റ് ബന്ധം” എന്ന ഈ മായാവി കഥ. ഈ ഒരു ഫ്രെയിമുണ്ടെങ്കില്‍ ഏതു സമരത്തെയും പൊളിക്കാം. ഏതു മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാം. ഏതു മനുഷ്യനെയും എത്ര ക്രൂരമായും പീഡിപ്പിക്കാം, “എന്‍കൗണ്ടര്‍” ചെയ്ത് ഓടയില്‍ തള്ളാം.
നന്ദിഗ്രാം മുതല്‍ സിങ്കൂര്‍, പോസ്‌ക്കോ, ബിനായക് സെന്‍, ആദിവാസി സമരങ്ങള്‍, ആണവവിരുദ്ധ സമരങ്ങള്‍, ഭൂമിക്കു വേണ്ടിയുള്ള സമരങ്ങള്‍, ഭൂമിയില്‍ നിന്നും ഇറക്കി വിടാതിരിക്കാനുള്ള സമരങ്ങള്‍, മാലിന്യ വിരുദ്ധ സമരങ്ങള്‍ എന്നുവേണ്ട, മുമ്പുണ്ടായിരുന്ന രാഷ്ട്രീയ ഘടനകളെ
ഫേസ് ബുക്ക് ബുദ്ധിജീവികളൊഴികെ കേരള സമൂഹത്തില്‍ വളരെ കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്‌നമാണ് സോണി സോറിയുടേത്. അടിയന്തിരാവസ്ഥാ ജയില്‍ പീഡനങ്ങളുടെ ചരിത്രം ആവര്‍ത്തിക്കുന്ന കൊടും ക്രൂരത. “ലാത്തിക്ക് പ്രത്യുല്പാദന ശേഷിയുണ്ടെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെ” എന്ന് ഗൗരിയമ്മ പൊട്ടിത്തറിച്ചകഥ കേട്ടു വളര്‍ന്ന ബാല്യമാണ് നമ്മുടേത്. അതിന്റെ കൊടും ക്രൂരതയെ അനുസ്മരിപ്പിക്കുന്നതാണ ചത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്നും ഈ ആദിവാസി വനിത അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തല്‍.
2011 ഒക്ടോബര്‍ 4നാണ് ഡല്‍ഹിയില്‍ വെച്ച് സോണിസോറിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന ഛത്തീസ്ഗഡ് പോലീസിനു കൈമാറി. പിന്നീടങ്ങോട്ട് മനുഷ്യത്വത്തിന് ഒരിക്കലും പൊറുക്കാനാവാത്ത പീഡനമായിരുന്നു. “08.10.2011 അര്‍ദ്ധ രാത്രി 12 മണിക്ക് പോലീസ് സൂപ്രണ്ട് അങ്കിത്ത് ഗാര്‍ഗ് എന്നെ മുറിയിലേയ്ക്ക് വിളിപ്പിച്ചു. എന്റെ വസ്ത്രങ്ങള്‍ ബലമായി നീക്കി. എന്നെ ഇലക്ട്രിക്ക് ഷോക്കേല്‍പ്പിച്ചു. ക്രൂരമായി പീഡിപ്പിച്ചു. എന്തുകൊണ്ടാണ് അയ്യാള്‍ക്കെതിരെ യാതൊരുവിധ നടപടിയും എടുക്കാത്തത്?” എന്ന് സോണി ചോദിക്കുന്നത് നീതി എന്നും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അടിച്ചമര്‍ത്തപ്പെടുന്നവരോട് തന്നെയാണ്. കാരണം ഭരണകൂടത്തിന് ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്, അജണ്ടകളുണ്ട് എന്ന് ഇന്നു നാം തിരിച്ചറിയുന്നു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, സോണിയുടെ യോനിയില്‍ നിന്നും 2.5×1.5×1.0 സെന്റിമീറ്റര്‍ വലുപ്പത്തിലും, 2.0×1.5×1.5 സെന്റിമീറ്റര്‍ വലുപ്പത്തിലും രണ്ടു കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് സോണിയ്ക്ക് ചികിത്സ പോലും സര്‍ക്കാര്‍ നല്‍കുന്നില്ല. ലൈംഗികമായ പീഡനങ്ങളുള്‍പ്പടെ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് അവര്‍ ജയിലില്‍ നിന്ന് എഴുതിയ കത്ത് വ്യക്തമാക്കുന്നുണ്ട്. സോണി സോറി എഴുതിയ രണ്ടു കത്തുകള്‍ ഞങ്ങള്‍ ഇവിടെ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. ആംനെസ്റ്റി വിശേഷിപ്പിച്ച പോലെ “മനസാക്ഷിയുടെ തടവുകാരിയായ” ഈ വനിത ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പൂര്‍ണ്ണ ചിത്രം ലഭിക്കാന്‍ ഈ കത്തുകള്‍ സഹായകമാവും.
കത്തുകള്‍ അടുത്തപേജില്‍ തുടരുന്നു
2011 ഒക്ടോബര്‍ 9
സുപ്രീം കോടതി വക്കീലിന്,
സോണി സോറി
സര്‍,
രാത്രി ഞാന്‍ ഉറങ്ങുമ്പോള്‍ രണ്ട് പോലീസ് വനിതകള്‍ എന്നെ വിളിച്ചുണര്‍ത്തി. എന്തിനാണെന്നെ ഉണര്‍ത്തിയതെന്ന് ഞാനവരോട് ചോദിച്ചു. പോലീസ് സൂപ്രണ്ട് അങ്കിത്ത് ഗാര്‍ഗ് വരുന്നുണ്ടെന്ന് അവര്‍ എന്നെ അറിയിച്ചു. എന്നെ രണ്ടാമത്തെ മുറിയിലേയ്ക്ക് കൊണ്ടു പോയി. ആ മുറിയില്‍ പോലീസ് സൂപ്രണ്ട് അങ്കിത്ത് ഗാര്‍ഗും കിരന്ദുള്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറും (എസ്.ഡി.പി.ഒ) ഉണ്ടായിരുന്നു.
അയ്യാള്‍ മാങ്കറിനോട് പറഞ്ഞു, “മോനെ നീ ബുദ്ധിപരമായാണ് പെരുമാറുന്നത്. എനിക്കതില്‍ സന്തോഷമുണ്ട്.”
“നായെ നിനക്കെന്നെ അറിയില്ലെ, ബിജാപ്പൂര്‍ എസ്.പി അങ്കിത്ത് ഗാര്‍ഗാണ് ഞാന്‍. പെട്ടെന്നു തന്നെ എനിക്ക് ഉയര്‍ന്ന റാങ്കിലേയ്ക്ക് പ്രമോഷന്‍ കിട്ടും.”
അപ്പോള്‍ അവര്‍ എന്റെ കാലുകളില്‍ ഇലക്ട്രിക്ക് കറണ്ട് വെച്ച് ഷോക്കടിപ്പിച്ചു. ഗാര്‍ഗ് പറഞ്ഞു, “ഒരു കത്തെഴുത്. (ഞാന്‍ പറയുന്ന പോലെ): “ഹിമാന്‍ഷു അഗ്‌നിവേഷ്, പ്രശാന്ത് ഭൂഷന്‍, കോളിന്‍, ലിങ്കാരാം, കവിത ശ്രീവാസ്തവ്, മേധാ പാട്ക്കര്‍, അരുന്ധതിറോയ്, നന്ദിനി സുന്ദര്‍ മനിഷ് കുഞ്ചം, എസ്സാര്‍ കമ്പനിയുടെ ഉടമയായ രമാ സോധി എന്നിവര്‍ നക്‌സലൈറ്റ് അനുഭാവികളാണ്.
ഞാന്‍ അത്തരത്തിലുള്ള ഒരു കത്തെഴുതാന്‍ തയ്യാറായില്ല. അവര്‍ തയ്യാറാക്കി കൊണ്ടുവന്ന പേപ്പറില്‍ ഒപ്പിടാനും തയ്യാറായില്ല. “ഞാന്‍ മരിച്ചു കോള്ളാം എന്നാലും ഒരു കുറ്റ കൃത്യം ഞാന്‍ ചെയ്യില്ല” എന്ന് ഞാന്‍ അവരോട് പറഞ്ഞു. മാത്രവുമല്ല “നിങ്ങളെന്നോട് പറഞ്ഞ വ്യക്തികള്‍ക്കെതിരെ ഞാന്‍ കത്തും എഴുതാന്‍ പോകുന്നില്ല.” അവര്‍ എന്നെ കൊല്ലുന്നതായിരിക്കും ഇതിനെക്കാള്‍ നല്ലത് എന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നെ വീണ്ടും അവര്‍ത്തിച്ച് ഷോക്കേല്‍പ്പിച്ചുകൊണ്ടിരുന്നു.
എന്നെ തള്ളിയിട്ട ശേഷം എന്നെ ലൈംഗികമായി പീഡിപ്പിച്ചു. എന്നിട്ട് എന്റെ ശരീരത്തിലേയ്ക്ക് ചില വസ്തുക്കള്‍ ക്രൂരമായി കുത്തിക്കയറ്റാന്‍ തുടങ്ങി. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. ഞാന്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലായി. ഏറെ നേരത്തിനു ശേഷം എനിക്ക് ബോധം തിരിച്ചുകിട്ടി. ഞാന്‍ ബോധം കെട്ടിടത്തുതന്നെയായിരുന്നു അപ്പോഴും.
2011 ഒക്ടോബര്‍ 10 തിങ്കളാഴ്ച്ച രാവിലെ, വനിതാ പോലീസ് എന്നോട് ഫ്രെഷ് ആകാന്‍ പറഞ്ഞു. കാരണം എന്നെ കോടതിയില്‍ ഹാജരാക്കുന്നുണ്ടെന്ന്. ഞാന്‍ അല്‍പ്പം ചായ കുടിച്ചു. പതിയെ എഴുന്നേറ്റ് കുളിമുറിയിലേയ്ക്ക് പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. ഞാന്‍ താഴെ വീണു. കുളിമുറിയില്‍ വീണയുടനെ എനിക്ക് ബോധം നഷ്ടമായി. അതിനെ തുടര്‍ന്ന് എന്നെ ദന്തേവാഡ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ദന്തേവാഡ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. ഓരുപാട് സമയത്തിനു ശേഷമാണ് എനിക്ക് ബോധം തിരികെ ലഭിക്കുന്നത്. ബോധം ലഭിച്ചപ്പോള്‍ എനിക്ക് വല്ലാതെ വേദന വര്‍ദ്ധിക്കാന്‍ തുടങ്ങി. എനിക്ക് ബെഡില്‍ നിന്നും അനങ്ങാന്‍ കൂടി കഴിയാത്ത അവസ്ഥ. ആ സമയത്ത് എനിക്കനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഞാനാരോടും പറഞ്ഞില്ല. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പറയാന്‍ ഒരവസരത്തിനായി ഞാന്‍ ചുറ്റും നോക്കി. പോലീസുകാരാല്‍ ഞാന്‍ വളയപ്പെട്ടിരുന്നു. പിന്നീട് ഏകദേശം 2 മണിയോടനുബന്ധിച്ച് എന്നെ പോലീസ് വാഹനത്തിനു പുറകിലെ സീറ്റില്‍ കിടത്തി ആശുപത്രിയില്‍ നിന്നും കോടതിയിലേയ്ക്ക് കൊണ്ടു പോയി.
ഒരുപാടു നേരം ഞങ്ങള്‍ കോടതിയുടെ പുറത്തിരുന്നു. എന്നെ കോടതിയ്ക്കുള്ളില്‍ കൊണ്ടുപോയില്ല. എസ്.ഡി.പി.ഒ കോടതിയ്ക്കുള്ളില്‍ നിന്നും ചില പേപ്പറുകള്‍ കൊണ്ടു വന്നു. എന്നിട്ട് എന്നോട് അതില്‍ ഒപ്പിടാന്‍ പറഞ്ഞു. ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഇതിനെക്കാള്‍ ജയിലിലേയ്ക്ക് തിരിച്ചു പോകുന്നതാണ് നല്ലത്.
ജഡ്ജ് മാഡം എന്നെ വിസ്തരിച്ചില്ല. ഒന്നും പറഞ്ഞതുമില്ല. എന്നെ ജയിലിലേയ്ക്ക് അയയ്ക്കുകമാത്രം ചെയ്തു. ”
(2012 ജനുവരി 26, ഇന്ത്യയുടെ 63ാമത് റിപ്പബ്ലിക്ക് ദിനം. അന്ന് ഇന്ത്യന്‍ പ്രസിഡന്റ് 100 പോലീസ് ഓഫീസര്‍മാര്‍ക്ക് ഗാലന്റെറി അവര്‍ഡുകള്‍ സമ്മനിച്ചു. നക്‌സലൈറ്റുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.പി. അങ്കിത്ത് ഗാര്‍ഗിനും ലഭിച്ചു, ആ സമ്മാനം.)
(സോണി സോറി എഴുതിയ ഏറ്റവും പുതിയ കത്ത്)
***
ഇവിടെ ആരാണ് കുറ്റക്കാര്‍. പീഡകരെ എന്നും ഭരണകൂടം അവാര്‍ഡുകള്‍ അഭിനന്ദിക്കുന്നു. പീഡിപ്പിക്കപ്പെട്ടവര്‍ നീതിലഭിക്കാത്തവരായി മണ്‍മറയുന്നു. ഇനിയെന്നെങ്കിലും ഇത് പുറത്തുവന്നാലോ അങ്കിത്ത് ഗാര്‍ഗിനെപോലെയുള്ളവരെ മാത്രം ശിക്ഷിച്ച് ഭരണകൂടെ കൈകഴുകിയേക്കാം. വര്‍ഗ്ഗീസ് കേസ്സില്‍ നമ്മള്‍ അതു കണ്ടതുമാണ്. പക്ഷേ ചരിത്രം എന്നും ഇങ്ങനെ അടങ്ങിയിരിക്കുമോ? അതും വലിയൊരു ജനത സ്വയം ഉണര്‍ന്നെണീക്കുന്ന ഈ വര്‍ത്തമാനത്തില്‍……