മുംബൈ: സിനിമാ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന കൊടുക്കണമെന്ന് ബോളിവുഡ് താരം സോണി രാസ്ദാന്‍. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ള തൊഴില്‍ മേഖലയാണ് സിനിമയെന്ന് സോണി പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ കൊവിഡ് ബാധയേല്‍ക്കാല്‍ വളരെ സാധ്യതയുള്ളവരാണ് എന്നാണ് രാസ്ദാന്‍ പറയുന്നത്. സിനിമാ താരങ്ങള്‍ക്ക് അഭിനയിക്കുന്ന സമയത്ത് മാസ്‌ക് ധരിക്കാന്‍ പറ്റില്ല എന്നിട്ടും വാക്‌സിനുള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആരും ആവശ്യം ഉന്നയിക്കുന്നില്ലെന്നും രാസ്ദാന്‍ പറയുന്നു.
വാക്‌സിന്‍ കുത്തിവെപ്പ് എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന നടനും തിരക്കഥാകൃത്തുമായ സുഹേല്‍ സേട്ടിന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു സോണി രാസ്ദാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
വാക്‌സിനേഷന്‍ എല്ലാ ആളുകള്‍ക്കും ലഭ്യമാക്കണം, എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചില ജോലിക്കാരെ മാത്രം തെരഞ്ഞെടുത്ത് വാക്‌സിന്‍ നല്‍കുന്നതെന്നായിരുന്നു സുഹേല്‍ സേട്ടിന്റെ ട്വീറ്റ്.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഇപ്പോഴും ഭീഷണി ഉയര്‍ത്തുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയില്‍ 25,000ലേറെയാണ് കൊവിഡ് കേസുകള്‍.
24 മണിക്കൂറിനിടെ 25,681 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക