| Saturday, 23rd December 2017, 5:10 pm

ആലിയ ഭട്ടിന്റെ മാതാപിതാക്കള്‍ വെള്ളിത്തിരയിലും ഒന്നിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂഡല്‍ഹി: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മാതാപിതാക്കള്‍ ആദ്യമായി സിനിമയില്‍ ഒരുമിക്കുന്നു. ആലിയയുടെ മാതാപിതാക്കളായ നടിയും സംവിധായകയുമായ സോണി റസ്ദാനും ഭര്‍ത്താവും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടുമാണ് വെള്ളത്തിരയില്‍ ആദ്യമായി ഒന്നിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സജ്ഞോയ് നാഗിന്റെ “യുവേര്‍സ് ട്രൂലി” എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇതൊരു മനോഹരമായ ചിത്രമാണെന്നും അപ്രതീക്ഷിതമായുള്ള പ്രണയങ്ങളെ കണ്ടത്തുന്നതിനുള്ളൊരു യാത്രയാണിതെന്നുമാണ് ചിത്രത്തെക്കുറിച്ച് സജ്ഞോയ് നാഗ് പറഞ്ഞത്.

ഇത്രയും ടാലന്റ്ഡ് ആയിട്ടുള്ള അഭിനേതാക്കളുടെയും അണിയറക്കാരുടെയും സാന്നിദ്ധ്യത്തില്‍ ഷൂട്ടിങ് പുരോഗമിച്ചത് തീര്‍ത്തും അവിശ്വസനീയമായൊരു അനുഭവം തന്നെയായിരുന്നു. എത്രയും പെട്ടെന്ന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ ആനി സയ്ദിയുടെ “ദ വണ്‍ ദാറ്റ് വാസ് അനൗണ്‍സ്ഡ്‌” എന്ന കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഈ പ്രണയ ചിത്രത്തിന്റെ ഷൂട്ടിങ് കൊല്‍ക്കത്തയിലാണ് പുരോഗമിക്കുന്നത്. സോണി റസ്ദാനെയും മഹേഷ് ഭട്ടിനെയും കൂടാതെ അഹാന കുംറ, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്.

വിചിത്രമായൊരു പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രം അടുത്ത വര്‍ഷം വേനലവധിയിലാണ് പുറത്തിറങ്ങുക.

We use cookies to give you the best possible experience. Learn more