ഹൈ ക്വാളിറ്റിയില്‍ കാക്കകുയിലും ദി ട്രൂത്തും കമ്മീഷ്ണറും ; എച്ച്.ഡി ദൃശ്യ മികവോടെ പാട്ടുകളും സിനിമകളും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറ്റിനി നൗ
Malayalam Cinema
ഹൈ ക്വാളിറ്റിയില്‍ കാക്കകുയിലും ദി ട്രൂത്തും കമ്മീഷ്ണറും ; എച്ച്.ഡി ദൃശ്യ മികവോടെ പാട്ടുകളും സിനിമകളും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറ്റിനി നൗ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th June 2020, 8:02 pm

കൊച്ചി: പലപ്പോഴും സിനിമാ പ്രേമികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മോശം ക്വാളിറ്റിയിലുള്ള വീഡിയോകള്‍. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ പലതും ഇപ്പോള്‍ മോശം ക്വാളിറ്റി പ്രിന്റാണ് ഉള്ളത്.

സിനിമ ഡിജിറ്റലിലേക്ക് മാറുന്നതിന് മുമ്പുള്ള പല സിനിമകളും ഗാനങ്ങളും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. എന്നാല്‍ നല്ല പ്രിന്റ് ഇല്ലാത്തത് പലപ്പോഴും ഈ സിനിമകളുടെ മികച്ച അനുഭവങ്ങള്‍ തടസ്സപെടുത്താറുണ്ട്.

എന്നാല്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ്. മലയാളികളുടെ പ്രിയപ്പെട്ട് സിനിമകളും ഗാനങ്ങളും റീ മാസ്റ്റര്‍ ചെയ്ത് ഹൈ ക്വാളിറ്റിയില്‍ പുറത്തിറക്കുകയാണ് ഇവര്‍.

കാക്കകുയില്‍, കളിപ്പാട്ടം, കമ്മീഷ്ണര്‍, ദി ട്രൂത്ത്, ദേവദൂതന്‍ തുടങ്ങി നിരവധി സിനിമകളും അതിലെ ഗാനങ്ങളും മാറ്റിനി നൗ റീമാസ്റ്റര്‍ ചെയ്ത് മികച്ച ദൃശ്യമികവോടെ പുറത്ത് ഇറക്കിയിട്ടുണ്ട്.

കാക്കകുയിലെ മേഘരാഗം എന്ന ഗാനമാണ് ഏറ്റവും അവസാനം ചാനല്‍ പുറത്തുവിട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ