| Sunday, 16th August 2020, 5:14 pm

നെപ്പോട്ടിസം ചർച്ചയാക്കിയ ആളുടെ മാനേജർ അവരുടെ സഹോദരി , കങ്കണയുടെ ആരോപണങ്ങൾക്കിടെ സോനാക്ഷി സിൻഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടൻ‌ സുശാന്ത് സിം​ഗിന്റെ മരണത്തിന് പിന്നാലെ ബോളിവു‍ഡിൽ വിവാദങ്ങൾ സൃഷ്ടിച്ച സ്വജനപക്ഷ പാതത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നു. ഇപ്പോൾ നടി സോനാക്ഷി സിൻഹയാണ് വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോനാക്ഷിയുടെ പ്രതികരണം.

സ്വജനപക്ഷപാതം എന്ന വാക്ക് വലിയ ചർച്ചയാക്കിയ ആളുടെ പേഴ്സൺ മാനേജർ അവരുടെ സഹോദരി തന്നെയാണെന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് സോനാക്ഷി പറയുന്നത്. സ്വജനപക്ഷ വാദങ്ങൾ താൻ കാര്യമാക്കുന്നില്ലെന്നും സോനാക്ഷി സിൻഹ പറഞ്ഞു.
ഒപ്പം തന്റെ പിതാവ് ശത്രുഘ്നൻ സിൻഹ ഒരിക്കൽ പോലും തനിക്ക് അവസരം ലഭിക്കാനായി ആരെയും വിളിച്ചിട്ടില്ലെന്നും സോനാക്ഷി പറഞ്ഞു.

സോനാക്ഷി പരോക്ഷമായി കങ്കണയെയാണ് ഈ പരാമർശത്തിലൂടെ ഉന്നം വെച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വജനപക്ഷ പാതത്തിനെതിരെ നിരന്തരം വാദമുയർത്തുന്ന കങ്കണ റണൗത്തിന്റെ പേഴ്സണൽ മാനേജർ കങ്കണയുടെ സഹോദരി രം​ഗോലി ചന്ദലാണ്.
നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ നിരവധി ആരോപണങ്ങളുുമായി നടി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു. ആലിയ ഭട്ട്, മഹേഷ് ഭട്ട്, രൺബീർ കപൂർ തുടങ്ങിയവരെ പേരെടുത്ത് പരാമർശിച്ച് കങ്കണ വിമർശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more