Daily News
രജനികാന്തിന്റെ നായികയായി സൊനാക്ഷി തമിഴില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 01, 08:30 am
Sunday, 1st June 2014, 2:00 pm

[] സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികയായി ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നു. കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന ലിങ്ക എന്ന സിനിമയിലാണ് രജനിയുടെ നായികയായി സൊനാക്ഷിയുടെ അരങ്ങേറ്റം.

തമിഴ് സിനിമയില്‍ അരങ്ങേറുന്ന തനിക്ക് ഇതിനെക്കാള്‍ മികച്ചൊരു അവസരം ലഭിക്കാനില്ലെന്ന് സൊനാക്ഷി സിന്‍ഹ പറഞ്ഞു. ബോളിവുഡില്‍ താന്‍ സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനൊപ്പമാണ് അരങ്ങേറിയത്. തെന്നിന്ത്യയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പവും. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ദബാംഗ് എന്ന സിനിമ പുറത്തിറങ്ങിയതു മുതല്‍ എനിക്ക് തമിഴ് സിനിമാ രംഗത്ത് നിന്ന് നിരവധി ഓഫറുകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ബോളിവുഡിലെ തിരക്കുകള്‍ കാരണം അതിന് കഴിയാതെ വന്നു. എന്നാലിപ്പോള്‍ എല്ലാം ഒത്തുവന്നിരിക്കുകയാണ്- സൊനാക്ഷി പറയുന്നു.

സൂപ്പര്‍ സ്റ്റാറാണെങ്കിലും അതിന്റെ യാതൊരു ജാഡയും ഇല്ലാതെയാണ് രജനികാന്ത് എല്ലാവരോടും ഇടപെടുന്നത്. അദ്ദേഹത്തിനൊപ്പം ആദ്യം അഭിനയിച്ചപ്പോള്‍ താന്‍ അല്‍പം ഭയപ്പെട്ടിരുന്നുവെന്നും സൊനാക്ഷി സിന്‍ഹ പറഞ്ഞു.