| Wednesday, 2nd March 2016, 12:02 pm

നെയില്‍ പോളിഷണിഞ്ഞ് ഗിന്നസില്‍ കയറാന്‍ സൊനാക്ഷി സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈ: നെയില്‍ പോളിഷ് അണിഞ്ഞ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ കയറാനൊരുങ്ങി ബോളീവുഡ് താരം സൊനാക്ഷി സിന്‍ഹ. ഏറ്റവും കൂടുതല്‍ പേര്‍ നെയില്‍ പോളിഷ് അണിഞ്ഞ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന വേദിയിലാണ് സൊനാക്ഷിയും പങ്കെടുക്കുന്നത്. ലോക വനിതാ ദിനത്തിലാണ് ചടങ്ങ്.

പോളണ്ട് ആസ്ഥാനമായുള്ള കോസ്‌മെറ്റിക് ബ്രാന്റായ ഇന്‍ഗ്ലോട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളെ ഇതിനായി ഇവര്‍ ക്ഷണിക്കുന്നുണ്ട്. ഇന്ത്യന്‍ പാര്‍ട്ണര്‍ ആയ മേജര്‍ ബ്രാന്‍ഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഇന്‍ഗ്ലോട്ട് ലോക റെക്കോര്‍ഡിനു വേണ്ടിയുള്ള വേദിയൊരുക്കുന്നത്.

“ലോക റെക്കോര്‍ഡ് നേടുക എന്നതും ഗിന്നസില്‍ പേരു വരിക എന്നതും വളരെ അഭിമാനകരവും സന്തോഷം നിറഞ്ഞതുമായ കാര്യമാണ്. ഞാന്‍ വളരെ ആവേശത്തിലാണ്. ഞാന്‍ ആ അവസരത്തിനായി കാത്തിരിക്കുകയാണ്. ഇന്‍ഗ്ലോട്ടിന് എന്റെ ആശംസകള്‍ നേരുന്നു.” സൊനാക്ഷി പറഞ്ഞു.

ഇന്‍ഗ്ലോട്ട് സൂപ്പര്‍വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ബിഗ്ന്യൂ ഇന്‍ഗ്ലോട്ട് മേജര്‍ ബ്രാന്‍ഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡണ്ട് തുഷാര്‍ വെഡ് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരാകും. ഇന്ത്യയിലാണ് പരിപാടി സംഘടിപ്പിക്കുക.

We use cookies to give you the best possible experience. Learn more