|

സൊനാക്ഷി തമിഴകത്തെ അവഗണിക്കുന്നോ..?

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] സൊനാക്ഷിയുടെ പേര് കോളിവുഡിനകത്ത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി.

അടുത്തിടെ സൂര്യയുടെ ചിത്രത്തില്‍ സൊനാക്ഷി അഭിനിയിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ആ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ പിന്നീട് നിരസിച്ചു.

അതിനുപുറമെ ഇപ്പോള്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന  ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരവും സൊനാക്ഷി നിഷേധിച്ചുവെന്നാണ് പുതിയ വാര്‍ത്ത.

മുമ്പെ കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ കാരണവും ഡേറ്റില്ലാത്തതുമൂലവുമാണ് സൊനാക്ഷി മണിരത്‌നം ചിത്രം നിരസിച്ചതെന്നാണ് കേള്‍ക്കുന്നത്.

മഹേഷ് ബാബുവും ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്.

ഇതോടുകൂടി സൊനാക്ഷി നാലാമത്തെ തമിഴ് ചിത്രമാണ് നിരസിക്കുന്നത്. താരം തമിഴകത്തെ മനപ്പൂര്‍വ്വം അവഗണിക്കുകയാണോ എന്ന് ചിന്തിക്കുന്നവരും കുറവല്ല.