2002ലെ മിസ് തമിഴ്‌നാട് സൗന്ദര്യമത്സരത്തില്‍ വിജയിച്ച് സിനിമ ലോകത്തേക്കെത്തിയ അഭിനേത്രിയാണ് സോന. തമിഴ് സിനിമകളിലാണ് കൂടുതല്‍ സജീവമായിരുന്നതെങ്കിലും സോന മലയാളം, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് അവര്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
ഗ്ലാമര്‍ ടാഗ് കുടുംബത്തെ ബാധിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് പറയുകയാണ് സോന. തന്റെ കുടുംബത്തെ നോക്കാന്‍ വേണ്ടിയാണ് താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതെന്നും എന്നാല്‍ കുടുംബത്തെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ തെറ്റുചെയ്തോ എന്ന് തോന്നാന്‍ തുടങ്ങിയെന്നും സോന പറയുന്നു.
എല്ലാവരും മുന്നില്‍ എന്താണോ അത് മാത്രമേ കാണുകയുള്ളുവെന്നും എന്നാല്‍ ആരും അതിന് പിന്നിലുള്ള ത്യാഗത്തെ കാണില്ലെന്നും സോന പറഞ്ഞു. ആറ് വര്‍ഷത്തോളം താന്‍ പരമാവധി വീട്ടില്‍ തന്നെയാണ് ഇരുന്നതെന്നും അതിനിടയില്‍ മലയാളത്തില്‍ മാത്രമാണ് സിനിമ വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ നിന്ന് തനിക്ക് നല്ല കഥാപാത്രങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ തമിഴില്‍ നിന്ന് എപ്പോഴും ഗ്ലാമര്‍ വേഷങ്ങളും ഡബിള്‍ മീനിങ് ഡയലോഗുള്ള കഥാപാത്രങ്ങളും മാത്രമാണ് വരുന്നതെന്നും സോന വ്യക്തമാക്കി. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഗ്ലാമര്‍ ടാഗ് ഫാമിലിയെ അഫക്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ തെറ്റുചെയ്തോ എന്ന തോന്നലുണ്ടാകുന്നത്. എന്റെ അമ്മയെ എല്ലാം അത് വലിയ രീതിയില്‍ ബാധിക്കാന്‍ തുടങ്ങി. ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത് തന്നെ എന്റെ കുടുംബത്തെ നോക്കാന്‍ വേണ്ടിയാണ്. പക്ഷെ അതുതന്നെ കുടുംബത്തെ ബാധിക്കാന്‍ തുടങ്ങി.
എല്ലാവരും അവരുടെ മുന്നില്‍ എന്താണോ ഉള്ളത് അത് മാത്രമേ കാണുകയുള്ളു. അതിന് പുറകിലുള്ള നമ്മുടെ ത്യാഗങ്ങള്‍ ആരും കാണില്ല. അക്കാര്യം മനസിലായപ്പോള്‍ ഞാന്‍ തന്നെ തിരുത്താം എന്ന് കരുതി. പറഞ്ഞാല്‍ വിശ്വസിക്കില്ല, അഞ്ച് – ആറ് വര്‍ഷത്തോളം ഞാന്‍ കഴിയുന്നത്ര വീട്ടില്‍ തന്നെയാണ് ഇരുന്നത്.
കുറച്ച് മലയാളം സിനിമകള്‍ മാത്രമാണ് ഞാന്‍ അതിനിടയില്‍ ചെയ്തത്. മലയാളത്തില്‍ നിന്ന് നല്ല കഥാപാത്രങ്ങള്‍ വരും. അതുചെയ്യും എന്നതൊഴിച്ചാല്‍ ഞാന്‍ മറ്റ് സിനിമകള്‍ ചെയ്തിരുന്നില്ല.
ഇവിടെ (തമിഴ്‌നാട്) ആഴ്ചയില്‍ ഒരു സിനിമ വെച്ചാണ് വരുന്നത്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. എനിക്ക് വന്നതെല്ലാം ഗ്ലാമര്‍, അല്ലെങ്കില്‍ ഡബിള്‍ മീനിങ് ഡയലോഗുള്ള വേഷങ്ങള്‍ ആയിരുന്നു,’ സോന പറയുന്നു.
Content Highlight: Sona talks about tamil cinema