| Saturday, 6th May 2023, 7:00 pm

മേഗനും മക്കളുമില്ല; പിതാവിന്റെ കിരീട ധാരണ ചടങ്ങില്‍ ഹാരി എത്തിയപ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചാള്‍സ് രാജകുമാരന്റെ കിരീട ധാരണത്തിനെത്തി മകന്‍ ഹാരി രാജകുമാരന്‍. രാജ പദവികള്‍ ഉപേക്ഷിച്ച ഹാരി ചടങ്ങില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

ചടങ്ങ് നടക്കുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയിലാണ് ഹാരി എത്തിയത്. എന്നാല്‍ ഭാര്യ മേഗനും മക്കളുമില്ലാതെയാണ് ഹാരി രാജകുമാരന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

ചടങ്ങില്‍ പങ്കെടുത്ത എല്ലാവരോടുമായി ചിരിക്കുന്ന ഹാരിയായിരുന്നു ചടങ്ങില്‍ ശ്രദ്ധ നേടിയത്. ഡയാന രാജകുമാരിയുടെ ഇളയ മകനാണ് ഹാരി രാജകുമാരന്‍.

അടുത്തിടെ പുറത്തിറങ്ങിയ ഹാരി രാജകുമാരന്റെ ആത്മകഥ ‘സ്പെയര്‍’ രാജകുടുംബത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

പിതാവ് ചാള്‍സ് രാജകുമാരനെക്കുറിച്ചും മാതാവ് ഡയാന, സഹോദരന്‍ വില്യം എന്നിവരെക്കുറിച്ചും സ്പെയറില്‍ ഹാരി പറയുന്നുണ്ട്. കുട്ടിക്കാലത്ത് നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ചും പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഭാര്യ മേഗനെക്കുറിച്ച് തര്‍ക്കിച്ചപ്പോള്‍ വില്യം തന്നെ ശാരീരികമായി ആക്രമിച്ചെന്ന ഹാരിയുടെ വെളിപ്പെടുത്തലുകള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രത്തലവന്‍മാര്‍ എത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധന്‍കറാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബേയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിയിലായിരുന്നു കിരീട ധാരണ ചടങ്ങ് നടന്നത്. കഴിഞ്ഞ 900 വര്‍ഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത് ഇവിടെയാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാള്‍സിന്റേത്.

Content Highlight: Son Prince Harry agrees to Prince Charles’ crown

We use cookies to give you the best possible experience. Learn more