മലയാളത്തിന്റെ ക്ലാസിക് സംഗീത സംവിധായകന്‍ ദേവരാജന്‍ മാഷും പ്രിയ ഗായിക ജാനകിയമ്മയും തമ്മിലുണ്ടായ പിണക്കത്തെ കുറിച്ച് സംസാരിച്ച് കവിയും സിനിമാ ഗാനരചയിതാവുമായിരുന്ന ഒ.എന്‍.വി കുറുപ്പിന്റെ മകന്‍ രാജീവ്.
അമൃ ടി.വി.യുടെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു ഗായകന്‍ കൂടിയായ രാജീവ് പഴയകാല ഓര്‍മകള്‍ പങ്കുവെച്ചത്. ഗായിക കൂടിയായ രാജീവിന്റെ മകള്‍ അപര്‍ണയും പരിപാടിയില്‍ ഒപ്പമുണ്ടായിരുന്നു.
ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിനിടെ ദേവരാജന്‍ മാഷ് ഓക്കെ പറയുന്നതിന് മുമ്പ് തന്നെ ജാനകിയമ്മ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോയി എന്ന കാരണം പറഞ്ഞാണ് ദേവരാജന്‍ മാഷ് ജാനകിയമ്മയുമായി പിണങ്ങിയതെന്നാണ് രാജീവ് പറയുന്നത്.
”ജാനകിയമ്മയുമായി മാഷ് പിണങ്ങിയിട്ട് ആയുഷ്‌കാലം മിണ്ടിയിട്ടില്ല. അതൊരു ചെറിയ കാര്യത്തിനായിരുന്നു.
ജാനകിയമ്മ പാട്ട് പാടിയത് ഓക്കെയായിരുന്നു. പക്ഷെ മാഷ് ഓക്കെ പറയുന്നതിന് മുമ്പ്, അദ്ദേഹം ഒന്ന് അങ്ങോട്ട് തിരിഞ്ഞപ്പോള്‍ ജാനകിയമ്മ സ്റ്റുഡിയോയില്‍ നിന്ന് പോയി.
പാട്ട് ഓക്കെയായിരുന്നു എന്ന് അറിഞ്ഞുകൊണ്ടാണ് ജാനകിയമ്മ പോയത്. മാഷ് തിരിച്ചുവന്നപ്പോള്‍ ജാനകിയമ്മ പോയി എന്ന് അറിഞ്ഞു. ഞാന്‍ പറഞ്ഞില്ലല്ലോ ഓക്കെ, പിന്നെ എങ്ങനെയാണ് പോയത്, എന്ന് മാഷ് പറഞ്ഞു.
ഇത്രയേ ഉള്ളൂ കാര്യം. ഈയൊരു കാര്യത്തിനാണ് ജീവിതകാലം മുഴുവന്‍ മിണ്ടാതിരുന്നത്. ഇത്രേം വലിയ ജീനിയസ് ആണ്. പക്ഷെ, ഇങ്ങനെ ഒരു പ്രത്യേക സ്വഭാവമുള്ള മനുഷ്യനായിരുന്നു,” രാജീവ് പറഞ്ഞു.
Content Highlight: Son of ONV Kurup share an experience of argument between Janaki Amma and Devarajan Master