| Tuesday, 26th March 2019, 9:08 am

അമേത്തിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മത്സരത്തിന്; വിമതനാവുന്നത് രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നോമിനിയായിരുന്ന നേതാവിന്റെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേത്തി: അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് തലവേദന ഇരട്ടിയാക്കി കൊണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മത്സത്തിനിറങ്ങുന്നു. 1991, 1999 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ രാജീവ് ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നോമിനേഷന്‍ ഫോമുകളില്‍ നോമിനിയായി ഒപ്പിട്ട കോണ്‍ഗ്രസ് നേതാവ് ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാജി ഹാറൂണ്‍ റഷീദാണ് വിമതനായി മത്സരിക്കുന്നത്.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മുസ്‌ലിം സമുദായത്തെ അവഗണിച്ചെന്നാരോപിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹാറൂണ്‍ റഷീദ് മത്സരത്തിനിറങ്ങുന്നത്. അമേത്തിയില്‍ 6.5 ലക്ഷം മുസ്‌ലിം വോട്ടര്‍മാരുണ്ടെന്നും ഇവരെല്ലാം കോണ്‍ഗ്രസിനെതിരായി വോട്ടുചെയ്യുമെന്നും ഹാറൂണ്‍ അവകാശപ്പെടുന്നു.

2004ല്‍ സോണിയാഗാന്ധി രാഹുലിന് ഒഴിഞ്ഞ് കൊടുത്ത അമേത്തി മണ്ഡലം 1967ല്‍ രൂപീകൃതമായതിന് ശേഷം രണ്ടുതവണ മാത്രമാണ് കോണ്‍ഗ്രസിനെ കൈവിട്ടുപോയത്. 2004 ലെ തിഞ്ഞെടുപ്പില്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ച് തുടങ്ങിയ മണ്ഡലത്തില്‍ 2014ല്‍ രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞിരുന്നു.

ജെറ്റ് എയര്‍വെയ്‌സും നമ്മുടെ നെഞ്ചത്തേക്ക് 

We use cookies to give you the best possible experience. Learn more