ന്യൂദല്‍ഹി: ആംആദ്മിയുടേയും ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റെയും കടുത്ത പ്രചാരണങ്ങള്‍ക്ക് ശേഷം ശനിയാഴ്ച്ചയായിരുന്നു ദല്‍ഹിയില്‍ വോട്ടെടുപ്പ് നടന്നത്. സര്‍വ്വേ ഫലങ്ങളെല്ലാം ആംആദ്മിക്ക് അനുകൂലമെങ്കില്‍ കൂടി ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.
തെരഞ്ഞെടുപ്പ് അത്യന്തം പ്രധാന്യമുള്ളതിനാല്‍ തന്നെ ഓരോവോട്ടും അനിവാര്യമാണ്. അത്തരത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന സംശയത്തെതുടര്‍ന്ന് അച്ഛനെ മകന്‍ പൂട്ടിയിട്ട സംഭവവും ദല്‍ഹിയില്‍ അരങ്ങേറി. മുനീര്‍ക്കയിലാണ് സംഭവം നടന്നത്.
20കാരനായ വിദ്യാര്‍ത്ഥിയാണ് അച്ഛനെ വീട്ടില്‍ പൂട്ടിയിട്ടത്. ബി.ജെ.പിക്ക് വോട്ട് ചെയ്യാനുള്ള അച്ഛന്റെ തീരുമാനമാണ് മകനെ ഇതിന് പ്രേരിപ്പിച്ചത്.
പാലം മേഖലയിലും സമാനസംഭവമുണ്ടായി. വിദ്യാര്‍ത്ഥിയുടെ സുഹൃത്ത് ഇതേ കാരണത്താല്‍ മാതാപിതാക്കളെ പൂട്ടിയിട്ടിരുന്നു. ഇതില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ദല്‍ഹിയില്‍ 62.59 ശതമാനം പോളിംഗ് ആണ് ആകെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 2 % പോളിംഗ് ശതമാനം കൂടുതലാണിത്.
ഏറ്റവും കൂടുതല്‍ പോളിംഗ് ബല്ലിമാര മണ്ഡലത്തിലാണ്. 71.6% ആണ് ബല്ലിമാരയിലെ പോളിംഗ്. ദല്‍ഹി കന്റോണ്‍മെന്റിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. 45.4 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ പോളിംഗ്.