Kerala News
ഇഡ്ഡലി കഴിച്ച ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 03, 05:54 pm
Monday, 3rd April 2023, 11:24 pm

തൃശ്ശൂര്‍: പ്രഭാത ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ആയുര്‍വേദ ഡോക്ടറായ മയൂര്‍നാഥനെയാണ്(25) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടലക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയതായാണ് പൊലീസ് നല്‍കുന്ന വിവരം.

അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് വിഷം കലര്‍ത്തിയതിന് പിന്നിലെന്ന് ഇയാള്‍ പൊലീസിന് മൊഴി നില്‍കി. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം തയ്യാറാക്കിയതാണെന്നും പൊലീസ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയായിരുന്നു വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചത്. ശശീന്ദ്രന്റെ ഭാര്യയും അമ്മയും വീട്ടിലെ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളും സമാന ലക്ഷണങ്ങളോടുകൂടി ആശുപത്രിയില്‍ ചികിത്സയിലാണ്.

മറ്റുള്ളവര്‍ എല്ലാവരും കഴിച്ച പ്രഭാതഭക്ഷണം മയൂര്‍നാഥ് കഴിക്കാതിരുന്നത് സംബന്ധിച്ച വിവരമാണ് പൊലീസ് അന്വേഷണത്തിന് വഴിത്തിരിവായത്.