| Sunday, 12th August 2018, 7:38 am

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മുന്‍ ലോക്സഭാ സ്പീക്കറും മുന്‍ സി.പി.ഐ.എം. നേതാവുമായ സോമനാഥ് ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍. ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്വാസതടസം വര്‍ധിച്ചതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ വീട്ടില്‍ നിന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമായി.


ALSO READ: ഇന്ത്യോനേഷ്യയില്‍ ഭൂകമ്പം: മരണ സംഖ്യ 387 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു


നിലവില്‍ വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞമാസം അവസാനത്തോടെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യാവസ്ഥ അല്‍പ്പം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് സോമനാഥ് ചാറ്റര്‍ജിയെ വീട്ടിലെത്തിച്ചത്.

സി.പി.ഐ.എം. നേതാക്കളടക്കമുള്ള പ്രമുഖര്‍ പലരും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more